വണ്ടൂർ മണ്ഡലം ജിദ്ദ കെഎംസിസി പുതിയ നേതൃത്വം നിലവിൽ വന്നു
വണ്ടൂർ മണ്ഡലം ജിദ്ദ കെഎംസിസി പുതിയ നേതൃത്വം
ജിദ്ദ: വണ്ടൂർ മണ്ഡലം കെ.എം.സി.സി ക്ക് പുതിയ നേതൃത്വം
"വിപുലമായ പങ്കാളിത്തം, കരുത്തുറ്റ കമ്മറ്റികൾ" എന്ന ശീർഷകത്തിൽ ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ ജിദ്ദ കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.
ഷറഫിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന കൗൺസിൽ യോഗത്തിൽ മണ്ഡലത്തിലെ കൗൺസിലർമാർക്ക് പുറമെ സൗദി നാഷണൽ കെ എം സി സി ,ജിദ്ദ സെൻട്രൽ കെ എം സി സി , മലപ്പുറം ജില്ലാ കെ എം സി സി നേതാക്കൾ പങ്കെടുത്തു. ഹർഷാദ് വാണിയബലത്തിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗം സലീം മമ്പാട് അധ്യക്ഷത വഹിച്ചു.സലാം തുവ്വൂർ സ്വാഗതം പറഞ്ഞു. സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാം മമ്പാട് ഉൽഘാടനവും കെ എം സി സി ജിദ്ദാ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട് മുഖ്യ പ്രഭാഷണവും നടത്തി. സലാം തുവ്വൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇല്യാസ് കല്ലിങ്ങൽ (കെ എം സി സി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്), സുൽഫീക്കർ ഒതായി (കെ എം സി സി മലപ്പുറം ജില്ലാ സെക്രട്ടറി) ,നാഷണൽ കമ്മിറ്റി ആർട്സ് & സ്പോർട്സ് ചെയർമാൻ ബേബി നീലാബ്ര തുടങ്ങിയ നേതാക്കൾ സംഘടനാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് ഹാഫിസ് മമ്പാട്, ഷിഹാബ് കാളികാവ് ,മുഹ്ളാർ തങ്ങൾ കാളികാവ് ,എ. പി അൻവർ വണ്ടൂർ ,യൂനുസ് ബാബു സി ടി പോരൂർ, അഷ്റഫ് ചോക്കാട്,ജാഫർ നാലകത്ത് വണ്ടൂർ,റാഫി വണ്ടൂർ ,ഹാരിസ് ബാബു മമ്പാട്, ഇസ്മായിൽ ബാപ്പു തിരുവാലി,ഹർഷാദ് വാണിയമ്പലം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജിദ്ദ വണ്ടൂർ മണ്ഡലം കെ എം സി സി യുടെ പുതുതായി നിലവിൽ വന്ന കമ്മറ്റിയുടെ വിശദ വിവരങ്ങൾ
ചെയർമാൻ : ഷൗക്കത്ത് പൊറ്റയിൽ
വൈസ് ചെയർമാൻ (ഉപദേശക സമിതി) :
- സലാം തൂവൂർ
- യൂസുഫ് ഹാജി
കരുവാരക്കുണ്ട്
പ്രസിഡന്റ്
ഹാഫിസ് മമ്പാട്
വൈസ് പ്രസിഡണ്ടുമാർ
1 . അഷ്റഫ് ചോക്കാട്
2 . ഹാരിസ് ബാബു മമ്പാട്
- ഷാഹുൽ പി . പി പോരൂർ
- എ.പി അൻവർ വണ്ടൂർ
- ഷിഹാബ് ആലുങ്ങൽ
ജനറൽ സെക്രട്ടറി
ഷിഹാബ് കാളികാവ്
ജോയിൻ സെക്രട്ടറി
1 . ഇസ്മായിൽ തിരുവാലി
- യൂനുസ് ബാബു സിടി പോരൂർ
- സിറാജ് കാളികാവ്
- ഉസ്മാൻ തുവ്വൂർ
- ഹർഷാദ് വാണിയമ്പലം
ട്രഷറർ. ഷംസു ഇല്ലിക്കുത്ത് കരുവാരക്കുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."