തൃപ്പൂണിത്തുറ സ്‌ഫോടനം; ഒരാള്‍കൂടി മരിച്ചു
കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിപ്പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ (55) ആണ് മരിച്ചത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്സവ കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍, കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
ഇന്ന് രാവിലെ പത്തരയോടെയാണ് തൃപ്പൂണിത്തുറയെ നടുക്കിയ സ്‌ഫോടനം നടന്നത്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. വാഹനത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ ഇറക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറി സെക്കന്റുകള്‍ക്കുള്ളില്‍ ഉഗ്രസ്‌ഫോടനമായി മാറുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു സംഭ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 25 ഓളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.
ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. വാഹനത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ ഇറക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറി സെക്കന്റുകള്‍ക്കുള്ളില്‍ ഉഗ്രസ്‌ഫോടനമായി മാറുകയായിരുന്നു. സ്‌ഫോടനം ഒന്നര കിലോമീറ്റര്‍ ഭാഗത്താണ് പ്രകമ്പനം സൃഷ്ടിച്ചത്.
സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
25 ഓളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.
തൃപ്പൂണിത്തുറ സ്‌ഫോടനം; ഒരാള്‍കൂടി മരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."