HOME
DETAILS

'ഭവാന സ്റ്റേഡിയം ജയില്‍ ആക്കാന്‍ വിട്ടുതരില്ല, കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് അവരുടെ മുറിവില്‍ ഉപ്പു പുരട്ടുന്നതിന് തുല്യം ഇതിന് കൂട്ടു നില്‍ക്കില്ല' കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍

  
backup
February 13, 2024 | 8:07 AM

delhi-govt-rejects-centres-proposal-to-convert-bawana-stadium-into-jail1234

'ഭവാന സ്റ്റേഡിയം താല്‍ക്കാലിക ജയില്‍ ആക്കാന്‍ വിട്ടുതരില്ല, കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് അവരുടെ മുറിവില്‍ ഉപ്പു പുരട്ടുന്നതിന് തുല്യം ഇതിന് കൂട്ടു നില്‍ക്കില്ലെന്നു ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഡല്‍ഹി ഭവാന സ്റ്റേഡിയം താല്‍ക്കാലിക ജയില്‍ ആക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം നിരസിച്ച് ആം ആദ്മി സര്‍ക്കാര്‍. ആയിരത്തിലേറെ കര്‍ഷകര്‍ അണിനിരക്കുന്ന കര്‍ഷക മാര്‍ച്ചിനെ നേരിടാന്‍ വന്‍ തോതില്‍ സംവിധാനങ്ങള്‍ ഒരുക്കിയ കേന്ദ്രം, ഡല്‍ഹിയലെ ഭവാന സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് കേന്ദ്രത്തിന്റെ ആവശ്യം നിരസിച്ചുകൊണ്ട് ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗെഹേ്‌ലോാട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിന് മറുപടി നല്‍കി.

ഹരിയാന സര്‍ക്കാര്‍ രണ്ട് സ്റ്റേഡിയങ്ങള്‍ ജയിലാക്കി മാറ്റിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിര്‍സയിലെ ചൗധരി ദല്‍ബീര്‍ സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയവും, ദബ്‌വാലിയിലെ ഗുരുഗോവിന്ദ് സ്റ്റേഡിയവുമാണ് കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകര്‍ക്കുള്ള താല്‍ക്കാലിക ജയിലാക്കി മാറ്റിയത്.

അതെ സമയം കര്‍ഷക സമരത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പട്ട് ചീഫ് ജസ്റ്റിസിന് കത്ത് അയച്ച് സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ (എസ്‌സിബിഎ) പ്രസിഡന്റ്. കര്‍ഷകര്‍ അനധികൃതമായി ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ആദിശ് അഗര്‍വാല ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചത്.

കര്‍ഷക സമരം കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്നും പ്രക്ഷോഭം കാരണം അഭിഭാഷകര്‍ക്ക് ഹാജരാകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അഗര്‍വാല കത്തില്‍ പറയുന്നു. പ്രതിഷേധം കണക്കിലെടുത്ത്, ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, പോലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നു സമരവുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി,സമ്പൂര്‍ണ കടം എഴുതിത്തള്ളല്‍,കര്‍ഷകര്‍ക്ക് പെന്‍ഷന്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ രണ്ടാം കര്‍ഷകസമരത്തിന് രംഗത്തെത്തിയത്.

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുകയാണ്. കര്‍ഷകര്‍ക്കു നേരെ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകരുടെ ട്രാക്ടറുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ശംഭു അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റ് ഭാഗത്തേക്ക് എത്താന്‍ കഴിയുന്ന ഗേറ്റ് അടച്ചു. മെട്രോ സ്‌റ്റേഷനുകളില്‍ നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago