സ്വകാര്യ സംഭാഷണത്തിനിടെ നെതന്യാഹുവിനെ കേട്ടാലറക്കുന്ന തെറി വിളിച്ച് ബൈഡന്‍
സ്വകാര്യ സംഭാഷണത്തിനിടെ നെതന്യാഹുവിനെ കേട്ടാലറക്കുന്ന തെറി വിളിച്ച് ബൈഡന്‍
വാഷിങ്ടണ്‍: സ്വകാര്യ സംഭാഷണത്തിനിടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പച്ചത്തെറി വിളിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ ചാനലായ എന്‍ബിസി ന്യൂസിന്റേതാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇസ്‌റാഈല്‍ അടക്കമുള്ള മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാതെ യുദ്ധം തുടരുന്നതില്‍ പ്രകോപിതനായാണ് ബൈഡന്‍ തെറി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദൃക്‌സാക്ഷികളായ മൂന്ന് പേരെ ഉദ്ധരിച്ചാണ് തങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് എന്‍.ബി.സി ചാനല്‍ വ്യക്തമാക്കുന്നു. ഗാസയില്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ കുറച്ചു സംസാരിക്കുമ്പോള്‍ ബൈഡന്‍ പ്രകോപിതനായി മോശമായ വാക്കുകള്‍ ഉപയോഗിച്ച് ഇസ്‌റാഈല്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നുവെന്നാണ് എന്‍.ബി.സി റിപ്പോര്‍ട്ട്.
മറ്റൊരു സംഭാഷണത്തില്‍ നെതന്യാഹുവിനെ 'അയാള്‍' എന്നും ബൈഡന്‍ വിളിക്കുന്നുണ്ട്. ഹമാസുമായി വെടിനിര്‍ത്തലിന് ഇസ്‌റാഈലിനെ പ്രേരിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അയാള്‍ അതവഗണിക്കുകയാണെന്നും ബൈഡന്‍ പറയുന്നു.
നെതന്യാഹുവിനെക്കുറിച്ച് ബൈഡന്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, രണ്ട് നേതാക്കളും തമ്മില്‍ മാന്യമായ ബന്ധമാണുള്ളതെന്നായിരുന്നു പ്രതികരണം. 'പ്രധാനമന്ത്രി നെതന്യാഹുവിനോട് വിയോജിപ്പുള്ള കാര്യങ്ങള്‍ പ്രസിഡന്റ് വ്യക്തമാക്കിയതാണ്. എന്നാല്‍, ഇരുവരും തമ്മില്‍ പരസ്യമായും രഹസ്യമായും ദശാബ്ദങ്ങള്‍ നീണ്ട മാന്യമായ ബന്ധമാണുള്ളത്' വക്താവ് പറഞ്ഞു.
ഞായറാഴ്ചയാണ് ജോ ബൈഡനും നെതന്യാഹുവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏകദേശം മുക്കാല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. റാഫയില്‍ അഭയം പ്രാപിക്കുന്ന ഏകദേശം ഒരു ദശലക്ഷം ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശ്വസനീയമായ പദ്ധതികളാണ് ആവശ്യമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. അത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്താതെ സൈനിക നടപടികള്‍ ആരംഭിക്കരുതെന്നും നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം, സ്വകാര്യ സംഭാഷണങ്ങളില്‍ നെതന്യാഹുവിനെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്ന ബൈഡന്‍ ഇസ്‌റാഈലിന് ആയുധം നല്‍കുന്നതടക്കമുള്ള സൈനിക സഹായ നയത്തില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈല്‍ സന്ദര്‍ശിച്ച ബൈഡന്‍ നെതന്യാഹുവിനെ കെട്ടിപ്പിടിച്ച് പിന്തുണ അറിയിച്ചിരുന്നു. തിരിച്ചടിക്കാനും സുരക്ഷക്കും ഇസ്‌റാഈലിന് എല്ലാ അവകാശവും ഉണ്ടെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്. എന്നാല്‍, അന്താരാഷ്ട്ര ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന ആക്രമണത്തില്‍ ഇതിനകം 28,000 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."