HOME
DETAILS

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

  
January 11, 2026 | 6:23 PM

18-year-old youth alleges police torture at chavakkad station hospitalized

തൃശൂർ: ചാവക്കാട് പൊലിസ് സ്റ്റേഷനിൽ വെച്ച് മർദനമേറ്റെന്ന പരാതിയുമായി 18 വയസ്സുകാരൻ. മലപ്പുറം പാലപ്പെട്ടി സ്വദേശിയായ അനസാണ് പരാതിയുമായി രം​ഗത്തെത്തിയത്. ഇയാളെ നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എടക്കഴിയൂർ നേർച്ച കാണാൻ പോയതായിരുന്നു അനസ്. അവിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തുകയും ലാത്തി വീശുകയും ചെയ്തു. ഈ ബഹളത്തിനിടയിൽ ഓടാൻ കഴിയാതിരുന്ന അനസിനെയും മറ്റൊരാളെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചാവക്കാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ വെച്ച് പൊലിസുകാർ തന്നെ ക്രൂരമായി മർദിച്ചെന്നാണ് അനസ് ആരോപിക്കുന്നത്.

കൈക്കും കാലിനും കഴുത്തിനും അടിയേറ്റെന്നും, മർദന വിവരം ആരോടും പറയരുതെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയെന്നും യുവാവ് ആരോപിക്കുന്നു.

അതേസമയം, അനസിന്റെ ഈ പരാതി ചാവക്കാട് പൊലിസ് പൂർണ്ണമായും നിഷേധിച്ചു. യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടേയില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.

An 18-year-old youth from Palappetty, Malappuram, has filed a complaint alleging that he was brutally assaulted by the police at the Chavakkad station in Thrissur. The complainant, identified as Anas, claimed he was picked up by the police during a clash at a local festival in Edakkazhiyur and was subsequently beaten while in custody. Anas, who sustained injuries to his neck and limbs, is currently undergoing treatment at the Ponnani Taluk Hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  6 hours ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  6 hours ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  6 hours ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  6 hours ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  7 hours ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  7 hours ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  7 hours ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  7 hours ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  7 hours ago