'നിങ്ങളില്ലാതെ എന്റെ കുടുംബം അപൂര്‍ണമാണ്, എന്നെ ഞാനാക്കിയവരാണ് നിങ്ങള്‍, ഇനിയും എനിക്കൊപ്പമുണ്ടാകണം' റായബറേലിക്ക് സോണിയയുടെ ഹൃദയം തൊട്ട കത്ത്
'നിങ്ങളില്ലാതെ എന്റെ കുടുംബം അപൂര്‍ണമാണ്, എന്നെ ഞാനാക്കിയവരാണ് നിങ്ങള്‍, ഇനിയും എനിക്കൊപ്പമുണ്ടാകണം' റായബറേലിക്ക് സോണിയയുടെ ഹൃദയം തൊട്ട കത്ത്
ന്യൂഡല്‍ഹി: സോണിയക്ക് പകരം റായ്ബറേലിയില്‍ നി്‌ന് ലോകസഭയിലേക്ക് പ്രിയങ്ക ഗാന്ധിയായിരിക്കും മത്സരിക്കുക എന്ന അഭ്യൂഹങ്ങള്‍ക്കിടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തെഴുതി സോണിയഗാന്ധി. തികച്ചും വൈകാരികമാണ് അവരുടെ കത്ത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് പറയുന്ന അവര്‍ നിങ്ങള്‍ എന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയും കത്തില്‍ പങ്കുവെക്കുന്നു. രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് ഗാന്ധി ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
'ഡല്‍ഹിയിലെ എന്റെ കുടുംബം നിങ്ങളില്ലാതെ അപൂര്‍വമാണ്. നിങ്ങളെ കാണാനായി റായ്ബറേലിയിലേക്ക് വരുമ്പോഴാണ് അത് പൂര്‍ണമാവുന്നത്. എനിക്ക് നിങ്ങളുമായുള്ള ബന്ധം ഏറെ പഴക്കമുള്ളതാണ്. എനിക്ക് എന്റെ ഭര്‍തൃ കുടുംബത്തില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ ബന്ധമാണിത്- അവര്‍ കത്തില്‍ കുറിക്കുന്നു.
'റായ്ബറേലിയുമായുള്ള അടുത്ത ബന്ധം വളരെ പഴക്കമുള്ളതാണ്.റായ്ബറേലിയുമായുള്ള ഞങ്ങളുടെ കുടുംബത്തിന്റെ ബന്ധം വളരെ ആഴത്തിലുള്ളതാണ്. സ്വാതന്ത്ര്യാനന്തരം നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്റെ ഭാര്യാപിതാവ് ഫിറോസ് ഗാന്ധിയെ ഇവിടെ നിന്ന് വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയച്ചു.അദ്ദേഹത്തിനു ശേഷം നിങ്ങള്‍ എന്റെ അമ്മായിയമ്മ ഇന്ദിരാഗാന്ധിയെ നിങ്ങളുടെ ഒപ്പം നിര്‍ത്തി. ആരോഗ്യവും പ്രായവും കാരണം ഞാന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇനി നിങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം ഉണ്ടാകില്ല. എന്നാല്‍ എന്റെ ഹൃദയം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും സോണിയ കത്തില്‍ തുടരുന്നു'
അന്നു മുതല്‍ നിങ്ങളുമായുള്ള എന്റെ ബന്ധം ശക്തമായി വളര്‍ന്നു. എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും നിങ്ങള്‍ കൂടെ നിന്നു. എന്റെ ഭര്‍ത്താവിന്റെ അമ്മയും ഭര്‍ത്താവും മരിച്ച ശേഷമാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നത്.
അന്ന് നിങ്ങളെന്നെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.- അവര്‍ കുറിച്ചു. നിങ്ങള്‍ തന്ന പിന്തുണ ഒരിക്കലും മറക്കില്ലെന്നും അവര്‍ കത്തില്‍ കുറിക്കുന്നു.
2004 മുതല്‍ റായ്ബറേലിയില്‍നിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് സോണിയ. 2019 ദേശീയ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മുഴുവന്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും റായ്ബറേലി സോണിയയെ കൈവിട്ടിരുന്നില്ല. ഇക്കുറിയും അവര്‍ അവിടെ മത്സരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. അതേസമയം, മകള്‍ പ്രിയങ്കയാണ് ആ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകയും തെലങ്കാനയും തങ്ങളുടെ സംസ്ഥാനങ്ങളിലൂടെ രാജ്യസഭാംഗമാകാന്‍ സോണിയയെ ക്ഷണിച്ചിരുന്നു. എന്നാല്‍ പ്രാദേശിക സന്തുലനം പാലിക്കാന്‍ അവര്‍ രാജസ്ഥാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. രാഹുല്‍ഗാന്ധി കേരളത്തില്‍നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍നിന്നും പാര്‍ലമെന്റിലെത്തുമ്പോള്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ മുതിര്‍ന്ന നേതാവായ സോണിയയെ നിര്‍ത്തുകയായിരുന്നു. അതേസമയം, സോണിയ ഗാന്ധിയെ രാജസ്ഥാനിലേക്ക് അശോക് ഗെഹ്‌ലോട്ട് സ്വാഗതം ചെയ്തു.
CPP चेयरपर्सन श्रीमती सोनिया गांधी जी का रायबरेली की जनता के नाम संदेश- pic.twitter.com/6zlJkWjwvi
— Congress (@INCIndia) February 15, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."