HOME
DETAILS

'വിശ്വാസത്തിന് വിരുദ്ധം' രാജസ്ഥാന്‍ സര്‍ക്കാറിന്റെ സൂര്യ നമസ്‌ക്കാരം പദ്ധതിയില്‍ നിന്ന് മുസ്‌ലിം വിദ്യാര്‍ഥികളും അധ്യാപകരും വിട്ടു നില്‍ക്കണമെന്ന ആഹ്വാനവുമായി മതസംഘടനകള്‍

  
backup
February 15 2024 | 12:02 PM

rajasthan-education-minister-muslim-groups-faceoff-over-surya-namaskar-in-school

'വിശ്വാസത്തിന് വിരുദ്ധം' രാജസ്ഥാന്‍ സര്‍ക്കാറിന്റെ സൂര്യ നമസ്‌ക്കാരം പദ്ധതിയില്‍ നിന്ന് മുസ്‌ലിം വിദ്യാര്‍ഥികളും അധ്യാപകരും വിട്ടു നില്‍ക്കണമെന്ന ആഹ്വാനവുമായി മതസംഘടനകള്‍

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാറിന്റെ സൂര്യ നമസ്‌ക്കാരം പദ്ധതിയില്‍ നിന്ന് മുസ്‌ലിം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വിട്ടു നില്‍ക്കണമെന്ന ആഹ്വാനവുമായി മതസംഘടനകള്‍. സൂര്യസപ്തമി ദിവസമായ ഫെബ്രുവരി 15ന് രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെതിരെയാണ് മതസംഘടനാ നേതാക്കളുടെ ആഹ്വാനം. മില്ലി കൗണ്‍സില്‍ രാജസ്ഥാന്‍, ജംഇയ്യത്തെ ഉലമ രാജസ്ഥാന്‍, മന്‍സൂരി സമാജ് രാജസ്ഥാന്‍, ജമാഅത്തെ ഇസ്‌ലാമി രാജസ്ഥാന്‍, തുടങ്ങി സംസ്ഥാനത്തെ 20 ഓളം മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിക്കുന്ന മുസ്‌ലി ഫോറമാണ് ഇതു സംബന്ധിച്ച് ബുധനാഴ്ച പ്രസ്താവനയിറക്കിയത്.

ഏകദൈവ ആരാധനയെ കുറിച്ച് ഇസ്‌ലാമില്‍ വ്യക്തമായി പറയുന്നുണ്ട്. സൂര്യനമസ്‌കാരത്തിന്റെ ഭാഗമായുള്ള സൂര്യവന്ദനം ഹിന്ദു ആചാരങ്ങളില്‍ പെട്ടതാണ്. ഒരു കാരണവശാലും മുസ്‌ലിംകള്‍ സൂര്യനമസ്‌കാരം ചെയ്യുകയോ സൂര്യനെ ആരാധിക്കുകയോ ചെയ്യരുത് എന്നാണ് ഖുര്‍ആനില്‍ പറയുന്നത്. മുസ്‌ലിം സംഘടനകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ നല്‍കിയ ഹരജി രാജസ്ഥാന്‍ ഹൈകോടതി തള്ളിയതോടെയാണ് മുസ്‌ലിം ഫോറം പ്രസ്താവനയിറക്കിയത്. സമാന രീതിയില്‍ 2015ല്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവും മുസ്‌ലിം ഫോറം ഉദ്ധരിച്ചു. സൂര്യനമസ്‌കാരം യോഗയുടെ ഭാഗമാണെന്നും ഏത് യോഗ പ്രാക്ടീസ് ചെയ്യണമെന്നത് വിദ്യാര്‍ഥിയുടെ താല്‍പര്യമാണ് എന്നുമാണ് അന്നത്തെ ഉത്തരവിലുള്ളത്.

''സംസ്ഥാനത്തെ 20ലേറെ വരുന്ന സംഘടനകളുടെ സംയുക്ത ഫോറമായ രാജസ്ഥാന്‍ മുസ്‌ലിം ഫോറം മുസ്‌ലിം അധ്യാപകരോടും രക്ഷിതാക്കളോടും സൂര്യനമസ്‌കാരത്തില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം വിനിയോഗിക്കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്.''രാജസ്ഥാന്‍ മുസ്‌ലിം ഫോറത്തിലെ അംഗം നഈം റബ്ബാനി പറഞ്ഞു.

ജനുവരിയിലാണ് സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നടത്തണമെന്നും എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ഭാഗവാക്കാകണമെന്നുമുള്ള ഉത്തരവ് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ പുറത്തിറക്കിയത്. സൂര്യനമസ്‌കാരം നടത്താത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവിലുണ്ടായിരുന്നു. തുടര്‍ന്ന് മതസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് ഇതെന്നാരോപിച്ച് മുസ്‌ലിം സംഘടനകള്‍ രംഗത്തുവരികയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago