HOME
DETAILS

പാതിരാത്രിയില്‍ വിശക്കാറുണ്ടോ?.. ഈ പ്രശ്‌നം ഒഴിവാക്കാം ഈസിയായി

  
backup
February 15 2024 | 13:02 PM

nightfoodeatinghabitkeralalates

പാതിരാത്രിയില്‍ വിശക്കാറുണ്ടോ?.. ഈ പ്രശ്‌നം ഒഴിവാക്കാം ഈസിയായി

പാതിരാത്രിയില്‍ വിശക്കുന്നത് പലരേയും അലട്ടുന്നൊരു പ്രശ്‌നമാണ്. രാത്രി അത്താഴമൊക്കെ കഴിഞ്ഞാലും ഏറെ നേരം ഉറങ്ങാതിരുന്നാല്‍ അപ്പോള്‍ വിശപ്പിന്റെ വിളിയായി. പിന്നെ കയ്യില്‍ കിട്ടുന്നതെല്ലാം അങ്ങ് കഴിക്കലാണ് പലരുടേയും രീതി. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അമിതവണ്ണം, പ്രമേഹം, ദഹനപ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, പകല്‍സമയത്ത് തളര്‍ച്ച തുടങ്ങി പല പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കാം.

രാത്രി ഏറെ നേരം ഫോണിലോ ലാപിലോ ടിവിയിലോ നോക്കിയിരിക്കുന്ന ശീലം ഒഴിവാക്കണം. കാരണം ഉറക്കമില്ലായ്മ, സ്‌ട്രെസ് എന്നിവയെല്ലാം പാതിരാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കാം.

കഴിക്കുന്ന ഭക്ഷണങ്ങളില്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം. പ്രോട്ടീന്‍ കാര്യമായി അടങ്ങിയ ഭക്ഷണം തന്നെ അത്താഴമായി കഴിക്കുക. ഇത് വിശപ്പിനെ നല്ലരീതിയില്‍ ശമിപ്പിക്കും. വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാന്‍ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ക്ക് പ്രത്യേക കഴിവാണ്. കൂടാതെ ഇന്‍സുലിന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച് പ്രോട്ടീന്‍ വിശപ്പിനെ കുറയ്ക്കുകയും ചെയ്യുകയാണ്.

ഇനി രാത്രിയില്‍ എന്തെങ്കിലും കഴിക്കണമെന്ന് തോന്നിയാല്‍ അല്‍പം നട്ട്‌സ് കഴിക്കുക. നട്ട്‌സിലുള്ള ഹെല്‍ത്തി ഫാറ്റ് നമ്മുടെ വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കും. മറ്റ് ഭക്ഷണങ്ങളിലേക്ക് തിരിയുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും ചെയ്യും. പക്ഷേ ഓര്‍ക്കുക ഹെല്‍ത്തി ഫുഡ് ആണെന്നോര്‍ത്ത് നട്ട്‌സും അധികം കഴിക്കരുത്. ഇത് ദോഷം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago