HOME
DETAILS
MAL
സഊദി അറേബ്യക്ക് അടുത്ത് കടലില്‍ ഭൂചലനം
backup
February 15 2024 | 14:02 PM
റിയാദ്: സഊദി അറേബ്യക്ക് അടുത്ത് ചെങ്കടലിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.4 ഡഗ്രി രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 6.52നാണ് ഉണ്ടായത്.
സഊദിയിലെ യാമ്പു ഭാഗത്തോട് ചേർന്ന കടലിന്റെ മധ്യത്തിൽ 32 കിലോ മീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് സഊദി ജിയോളജിക്കൽ സർവേ അറിയിച്ചു. അതേ സമയം സൗദിയുടെ കരഭാഗങ്ങളിൽ ഇത് പ്രകമ്പനമുണ്ടാക്കിയിട്ടില്ല.
ആഫ്രിക്കൻ ഫലകത്തിൽ നിന്ന് അറേബ്യൻ ഫലകത്തിന്റെ പടിഞ്ഞാറ് അതിർത്തി സ്ഥാനചലനം സംഭവിച്ചതാണ് ഭൂകമ്പത്തിന്റെ കാണമെന്ന് സഊദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബാഅൽഖൈൽ വ്യക്തമാക്കി.
Content Highlights:Earthquake near Saudi Arabia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."