സമസ്ത പൊതു പരീക്ഷ;സൂപ്രണ്ടുമാർക്ക് പരിശീലനം നൽകി
ചേളാരി :ഈ മാസം 17,18,19 തിയ്യതികളിൽ നടക്കുന്ന സമസ്ത പൊതു പരീക്ഷയുടെ മേൽ നോട്ടത്തിന് നിയോഗിക്കപ്പെട്ട സൂപ്രണ്ടുമാർക്കുള്ള പരിശീലനം നൽകി. ഇന്ത്യക്കകത്തും പുറത്തുമായി 7652 സെന്ററുകളിൽ വെച്ചാണ് പരീക്ഷ നടക്കുന്നത്. 151 സൂപ്രണ്ടുമാർ മേൽനോട്ടം വഹിക്കും. 10,474 സൂപ്പർവൈസർമാരെ പരീക്ഷ ഡ്യൂട്ടിക്ക് നിയമിച്ചിട്ടുണ്ട്. ഈ വർഷം 2,62,129 വിദ്യാർത്ഥികളാണ് ജനറൽ,സ്കൂൾ സ്ട്രീമിലായി പൊതു പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. 20, 21 തിയ്യതികളിൽ കേന്ദ്രീകൃതമൂല്യ നിർണ്ണയം നടക്കും. സ്കൂൾ കലണ്ടർ പ്രകാരമുള്ള മദ്രസ്സ കളിലെ പൊതു പരീക്ഷ മാർച്ച് 2,3 തിയ്യതികളിലാണ് നടക്കുക.
സൂപ്രണ്ടുമാർക്കുള്ള പരിശീലനം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോർഡ് ചെയർമാൻ എം.ടി അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പൊതു പരീക്ഷ സംവിധാനവുമായി എല്ലാവരും സഹകരിക്കണമെന്നും ഉന്നത വിജയം കൈവരിക്കാൻ വിദ്യാർഥികൾ പ്രത്യേകം പരിശ്രമിക്കണമെന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. കെ. പി അബ്ദുറഹ്മാൻ മുസ്ലിയാർ, കെ.സി അഹ്‌മദ് കുട്ടി മൗലവി, കെ.കെ ഇബ്രാഹിം മുസ്‌ലിയാർ, കെ. ടി ഹുസൈൻ കുട്ടി മൗലവി, കെ. മൊയ്‌തീൻ ഫൈസി സംസാരിച്ചു.കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും കെ.ഹംസ ക്കോയ നന്ദിയും പറഞ്ഞു.
സൂപ്പർ വൈസർമാക്കുള്ള പരിശീലനം നാളെ (വെള്ളി) ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ വെച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."