വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണം; വയനാട്ടില്‍ നാളെ യു.ഡി.എഫ്-എല്‍.ഡി.എഫ് ഹര്‍ത്താല്‍
വയനാട്ടില്‍ നാളെ നാളെ യു.ഡി.എഫ്-എല്‍.ഡി.എഫ് ഹര്‍ത്താല്‍
കാട്ടാനക്കലി; വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ നാളെ നാളെ യു.ഡി.എഫ്-എല്‍.ഡി.എഫ് ഹര്‍ത്താല്‍.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വയനാട്ടില്‍ സമീപ പ്രദേശങ്ങളില്‍ രണ്ടാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സര്‍ക്കാരും വനംവകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെയാണ് യു.ഡി.എഫിന്റെ ഹര്‍ത്താല്‍. വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മാനന്തവാടി പുല്‍പ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാള്‍ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന് ആണ് മരിച്ചത്. പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) മരണത്തിന് കീഴടങ്ങിയത്.
രാവിലെ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടി. പോളിന്റെ വാരിയെല്ല് ഉള്‍പ്പെടെ തകര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."