മിഷന്‍ ബേലൂര്‍ മഖ്‌ന; 6ാം ദിവസവും ആനയെ മയക്കുവെടി വെക്കാനായില്ല
6ാം ദിവസവും ആനയെ മയക്കുവെടി വെക്കാനായില്ല
മാനന്തവാടി: കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം നീളുന്നു. ദൗത്യം തുടങ്ങിയിട്ട് ആറ് ദിവസമായിട്ടും നിരാശയാണ്. പനവല്ലിക്ക് സമീപം കുന്നുകളില്‍ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ആര്‍ആര്‍ടിയും വെറ്റിനറി ടീമും കാട്ടില്‍ മോഴയെ കാത്തിരുന്നിട്ടും മയക്കുവെടിവെക്കാന്‍ കിട്ടിയില്ല.
ഡോക്ടര്‍ അരുണ്‍ സക്കറിയ ഇന്ന് രാവിലെ മുതല്‍ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. കര്‍ണാടക എലിഫന്റ് സ്‌ക്വാഡും കാട്ടില്‍ തെരച്ചിലിനൊപ്പമുണ്ട്. നാളെ രാവിലെ ദൗത്യം വീണ്ടും തുടങ്ങും. രാത്രി ആന ജനവാസ മേഖലയില്‍ എത്താതെ ഇരിക്കാന്‍ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.
അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവാദ്വീപ് ജീവനക്കാരനായ പോള്‍ മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. വന്യമൃഗ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും വയനാട്ടില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടില്‍ ഈ വര്‍ഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച്ച പോലും കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."