HOME
DETAILS

വൈരാഗ്യത്തിന്റെ ഇര

  
backup
February 18 2024 | 00:02 AM

a-victim-of-enmity

സാദിഖ് ഫൈസി താനൂർ

ബസ്വറയുടെ തെരുവീഥിയിലൂടെ നടക്കുകയാണ് മഹാപണ്ഡിതനായ ഇമാം ആമിര്‍ ബിന്‍ അബ്ദില്ലാഹി ത്തമീമി(റ). അപ്പോഴുണ്ട്, ഒരു അമുസ് ലിം സഹോദരനെ ഒരു പൊലിസുകാരന്‍ കഴുത്തിനു പിടിച്ചു കൊണ്ടുപോകുന്നു. എന്നെ രക്ഷിക്കണേ... എന്ന് ആ പാവം വിളിച്ചു പറയുന്നുണ്ട്.


ഈ രംഗം ആമിര്‍ ബിന്‍ അബ്ദില്ല കണ്ടു. അദ്ദേഹം അവരുടെ അടുത്തു ചെന്നു ചോദിച്ചു. "എന്താണ് പ്രശ്‌നം?'
"ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ തോട്ടം നനയ്ക്കാന്‍ ഒരാളെ വേണം. അതിന് ഇയാളെ കൊണ്ടുപോവുകയാണ്'_ പൊലിസുകാരന്റെ മറുപടി.
ഇമാം: "നിനക്ക് അങ്ങോട്ടു പോകാന്‍ സമ്മതമാണോ?'
അമുസ് ലിം : "സമ്മതമല്ല. രാജ്യത്തു നികുതി നല്‍കി ജീവിക്കുന്ന ഒരു അമുസ് ലിം പൗരനാണ് ഞാന്‍. എനിക്ക് വേറെ ജോലിക്ക് പോവണം....'
ഇമാം: "എങ്കില്‍, അയാളെ വിടൂ. പൊലിസ് മേധാവിയോട് വേറെ ആളെ കൂലിക്ക് വിളിക്കാന്‍ പറ....'
പൊലിസുകാരന് അത് ദഹിച്ചില്ല. അയാള്‍ സമ്മതിച്ചില്ല. ആ പാവം മനുഷ്യനെ പിടിച്ചു അയാള്‍ മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ചു.


ഇമാം വിട്ടില്ല. ഞാന്‍ ജീവിച്ചിരിക്കെ ഒരു പൗരന്റെ അവകാശം ധ്വംസിക്കാന്‍ അനുവദിക്കുകയില്ല എന്നു പറഞ്ഞ് അദ്ദേഹം അവര്‍ക്കിടയില്‍ ചാടിവീണു!
ശബ്ദം കേട്ടു ജനം ഓടിക്കൂടി. നോക്കുമ്പോള്‍ ഇമാം ആമിര്‍ ബിന്‍ അബ്ദില്ലാഹിത്തമീമിയാണ്. താബിഉകളില്‍ പ്രമുഖന്‍,മഹാജ്ഞാനി, പേരുകേട്ട പരിത്യാഗി, ധീര പോരാളി, സ്വഹാബി പ്രമുഖനായ അബൂമൂസല്‍ അശ്അരി (റ)യുടെ പ്രിയപ്പെട്ട ശിഷ്യന്‍, കിസ്‌റയുടെ കൊട്ടാരം കീഴടക്കാന്‍ സഅദ് ബിന്‍ അബീവഖാസ് (റ) ഏല്‍പ്പിച്ച വിശ്വസ്തന്‍... ഒരുപക്ഷത്ത് അദ്ദേഹത്തെ കണ്ടപ്പോള്‍ ജനം പൊലിസുകാരനെതിരേ തിരിഞ്ഞു. അമുസ് ലിം സഹോദരനെ അവര്‍ രക്ഷപ്പെടുത്തി. പൊലിസുകാരന് വെറും കൈയോടെ മടങ്ങേണ്ടിവന്നു.


പക്ഷേ, ജനമധ്യത്തില്‍ അപമാനിതരായ പൊലിസ് മേധാവിയും സംഘവും അടങ്ങിയിരുന്നില്ല. ഇമാമിനെതിരേ അവര്‍ കള്ളക്കഥകളും ദുരാരോപണങ്ങളും പടച്ചുവിട്ടു. അദ്ദേഹം ഭരണകൂടവിരുദ്ധനാണ്, അധികാരികളില്‍നിന്ന് മുഖം തിരിക്കുന്നവനാണ്, തിരുസുന്നത്തിനെ തിരസ്‌ക്കരിക്കുന്നവനാണ്, മാംസവും വെണ്ണയും കഴിക്കാത്തവനാണ്, ബ്രഹ്‌മചാരിയാണ്...
ആരോപണം ഖലീഫ ഉസ്മാന്‍ബിനു അഫ്ഫാന്‍(റ)വിന്റെ മുന്നിലെത്തി. അദ്ദേഹം ബസ്വറ ഗവര്‍ണറോട് ആമിര്‍ ബിന്‍ അബ്ദില്ലാഹിയെ വിളിച്ച് ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ പറഞ്ഞു. ബസ്വറ ഗവര്‍ണര്‍ ഇമാമിനെ വിളിപ്പിച്ചു. കാര്യങ്ങള്‍ തിരക്കി: "താങ്കള്‍ ഭരണകൂടവിരുദ്ധനാണ്, അധികാരികളില്‍ നിന്ന് മുഖം തിരിക്കുന്നവനാണ്... എന്നിങ്ങനെ ആരോപണമുണ്ടല്ലോ?'
ഇമാം: ഞാന്‍ ഭരണകൂടവിരുദ്ധനല്ല. അവരെ അംഗീകരിക്കണമെന്ന പക്ഷക്കാരനാണ്. പിന്നെ ഞാന്‍ നിങ്ങളുടെ വാതിൽക്കല്‍ വരാത്തത്, ആവശ്യക്കാരും അപേക്ഷകരും നിങ്ങളുടെ വാതിക്കല്‍ എപ്പോഴുമുണ്ട്. നിങ്ങള്‍ അവരുടെ ആവശ്യങ്ങളും അപേക്ഷകളും പരിഗണിക്കട്ടെ എന്നു കരുതിയാണ് ഞാന്‍ മാറിനടക്കുന്നത്. എനിക്ക് നിങ്ങളെ സമീപിക്കേണ്ട യാതൊരു ആവശ്യവും ഇല്ലല്ലോ'.
ഗവര്‍ണര്‍: തിരുസുന്നത്തിനെ തിരസ്‌ക്കരിക്കുന്നവനാണ്, ബ്രഹ്‌മചാരിയാണ്... എന്ന ആരോപണത്തെക്കുറിച്ച്?


ഇമാം: പൗരോഹിത്യവും ബ്രാഹ്‌മചര്യവും ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നവനാണ് ഞാന്‍. പിന്നെ ഞാന്‍ വിവാഹം കഴിക്കാത്തത് തിരുസുന്നത്തിനെ തിരസ്‌ക്കരിച്ചതുകൊണ്ടല്ല. എന്റെ ശരീരത്തിന് ഒരു ഇണയുടെ ആവശ്യമില്ലെന്നും എന്റെ ദിനചര്യകള്‍ക്ക് അത് ഒരു അധികപ്പറ്റാവും എന്നു മനസ്സിലാക്കിയതുകൊണ്ടും മാത്രമാണ്...'
ഗവര്‍ണര്‍: അപ്പോള്‍, നിങ്ങള്‍ മാംസവും വെണ്ണയും കഴിക്കുന്നില്ല എന്ന ആരോപണമോ?'


ഇമാം: മാംസം എനിക്ക് ഇഷ്ടമാണ്. ഹലാല്‍ ആണെന്ന് ഉറപ്പുള്ളതാണെങ്കില്‍, കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ കഴിക്കും. ഇല്ലെങ്കില്‍ ഒഴിവാക്കും. പാല്‍ക്കട്ടിയും അങ്ങനെ തന്നെ. ഞാന്‍ താമസിക്കുന്നത് മജൂസികള്‍ എമ്പാടുമുള്ള പ്രദേശത്താണ്. അവര്‍ അറുത്തതിനെയും സ്വയം ചത്തതിനെയും ഒരു പോലെ ഉപയോഗിക്കും. അതുകൊണ്ടാണ് ഞാനത് ഉപേക്ഷിക്കുന്നത്...'


ഇമാമിന്റെ മറുപടി ഉസ്മാന്‍(റ)വിന്റെ അടുത്തെത്തി. അദ്ദേഹം സംതൃപ്തനായി. പക്ഷേ, പൊലിസിന്റെ ഉപജാപസംഘം അടങ്ങിയിരുന്നില്ല. അവര്‍ പിന്നെയും ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. സമൂഹത്തില്‍ ഫിത്‌നയും ചേരിതിരിവും ഉണ്ടാക്കാന്‍ അതു മതിയായിരുന്നു. സ്വാത്വികനായ ഉസ്മാന്‍(റ) ആമിര്‍ ബിന്‍ അബ്ദില്ലയോട് ബസ്വറയില്‍നിന്നു നാടുവിടുന്നതാണ് നല്ലതെന്ന് നിര്‍ദ്ദേശിച്ചു. ഫലസ്തീനിലെ ഖുദ്‌സിലേക്ക് താമസം മാറാനായിരുന്നു നിര്‍ദ്ദേശം.


ഇമാം അത് സസന്തോഷം സ്വീകരിച്ചു. അവിടത്തെ ഗവര്‍ണര്‍ മുആവിയ(റ) ആമിറിനെ ഊഷ്മളമായി സ്വീകരിച്ചു. അങ്ങനെ മസ്ജിദുല്‍ അഖ്‌സയില്‍, മൂന്നാം ഹറമില്‍, ഇസ്‌റാഇന്റെ ഭൂമികയില്‍ അദ്ദേഹം ഉമ്മത്തിന് ആദ്ധ്യാത്മിക നേതൃത്വം നല്‍കിക്കൊണ്ടിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഉപജാപങ്ങള്‍ മെനഞ്ഞവരുടെ ഊരും പേരും സമൂഹം മറന്നപ്പോഴും, ഹിദായത്തിന്റെ ദീപശിഖയേന്തിവരുടെ മുന്നണിപ്പോരാളിയായി ചരിത്രം ഇമാം ആമിര്‍ ബിന്‍ അബ്ദില്ലാഹിയെ ഓര്‍ത്തു. ഓര്‍ത്തു കൊണ്ടിരിക്കുന്നു.

(ഇബ്‌നുല്‍ ജൗസി: സിഫത്തു സ്സഫ് വ3/206, ഫസ് വി: അല്‍ മഅരിഫത്തു
വ ത്താരീഖ് 2 / 43, ദഹബി:
താരീഖുല്‍ ഇസ് ലാം 5/138)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago