സൈക്ലിംഗ് റേസ്: അബുദാബിയിലെ റോഡിൽ ഗതാഗത നിയന്ത്രണം
സൈക്ലിംഗ് റേസ്: അബുദാബിയിലെ റോഡിൽ ഗതാഗത നിയന്ത്രണം
അബുദാബി: യുഎഇ ടൂർ മെൻസ് സൈക്ലിംഗ് റേസിന്റെ ഭാഗമായി അബുദാബിയിൽ തിങ്കളാഴ്ച റോഡ് അടച്ചതായി അധികൃതർ അറിയിച്ചു. ടൂറിൻ്റെ ആദ്യ ഘട്ടത്തിൽ അൽ ദഫ്‌റ മേഖലയിലെ മദീനത്ത് സായിദിൽ ഉച്ചയ്ക്ക് 12.35 മുതൽ 4.30 വരെ റോഡ് അടച്ചിടുമെന്ന് അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ഐടിസി) അറിയിച്ചു.
അല്‍ ദഫ്ര വാക്ക് മദീനത്ത് സായിദില്‍നിന്ന് ലിവ പാലസ് വരെയുള്ള 143 കിലോമീറ്റര്‍ ദൂരത്തിലാണ് യുഎഇ ടൂര്‍ മെന്‍സ് സൈക്ലിങ് മത്സരത്തിന്റെ ആദ്യഘട്ടം നടക്കുന്നത്. മത്സരത്തിന്റെ ഭാഗമായ റോഡ് അടച്ചിടൽ എട്ട് ഘട്ടങ്ങളിലായാണ് നടക്കുക. എട്ട് ഘട്ടങ്ങളിൽ ആണെങ്കിലും ഫലത്തിൽ പൂർണ സമയം അടച്ചിടൽ പോലെ ആകും റോഡ്.
ആദ്യഘട്ടം: ഉച്ചക്ക് 12.35 മുതല്‍ 1.00 വരെ
രണ്ടാം ഘട്ടം: 1.00 മുതല്‍ 1.45 വരെ
മൂന്നാം ഘട്ടം: 1.45 മുതല്‍ 1.55 വരെ
നാലാം ഘട്ടം: 1.55 മുതല്‍ 2.15 വരെ
അഞ്ചാം ഘട്ടം: 2.15 മുതല്‍ 3.05 വരെ
ആറാം ഘട്ടം 3.05 മുതല്‍ 3.30 വരെ
ഏഴാം ഘട്ടം: 3.30 മുതല്‍ 3.40 വരെ
എട്ടാമത്തെ ഘട്ടം 3.40 മുതല്‍ 4.30 വരെ
ഫെബ്രുവരി 19 മുതല്‍ 25 വരെയാണ് പുരുഷന്മാരുടെ സൈക്കിളോട്ട മത്സരം തുടങ്ങുക. ഏഴു ഘട്ടങ്ങളിലായി 980 കിലോമീറ്റര്‍ ദൂരമാണ് മത്സരാര്‍ഥികള്‍ പിന്നിടേണ്ടത്. ജബല്‍ ജൈസ്, ജബല്‍ ഹഫീത് എന്നിവിടങ്ങളിലായി മൗണ്ടെയ്ന് സ്റ്റേജ് മത്സരങ്ങളും ടൂറിന്റെ ഭാഗമായി നടക്കുന്നുണ്ട്. സ്പ്രിൻ്റർമാർക്കും ക്ലൈമ്പർമാർക്കും തുല്യ അവസരമുള്ള പതിപ്പാണ് ഇത്തവണത്തേത്.
ഏഴ് ഘട്ടങ്ങളിൽ നാലെണ്ണം സ്പ്രിൻ്റർമാർക്ക് അനുകൂലമായിരിക്കും, കൂടാതെ ടൂറിൽ 12.1 കിലോമീറ്ററിലധികം വ്യക്തിഗത ടൈം ട്രയൽ ഉൾപ്പെടുന്നു. മൂന്നാമത്തെയും ഏഴാമത്തെയും ഘട്ടം യഥാക്രമം ജബൽ ജെയ്‌സ്, ജബൽ ഹഫീത് എന്നീ മലനിരകളായിരിക്കും. റെംകോ ഇവെൻപോളായിരുന്നു കഴിഞ്ഞ വർഷത്തെ ഓവറോൾ ജേതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."