റമദാന്‍ മുന്നൊരുക്കം; എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നിശാ ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: റമദാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി തഹയ്യുഅ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു. ജിദ്ദ ഹറാസാത്ത് അല്‍റീഫ് ഇസ്തിറാഹയില്‍ നടന്ന പരിപാടി പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബാഖവി അല്‍ ഹൈത്തമി എടപ്പാള്‍ ആത്മീയ പ്രഭാഷണം നിര്‍വഹിച്ചു.
എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സല്‍മാന്‍ ദാരിമി സ്വാഗതമാശംസിച്ചു. ഷാഫി ഫൈസി എക്കാപറമ്പ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സമസ്ത ഇസ് ലാമിക് സെന്റര്‍ ജിദ്ദ കമ്മിറ്റിയുടെ ത്രൈമാസ കാമ്പയിന്റെ ഭാഗമായാണ് തഹയ്യുഅ് നിശാ ക്യാമ്പ് സംഘടിപ്പിച്ചത്. റമദാന്‍ മുന്നൊരുക്കം, കര്‍മ പദ്ധതികള്‍, സമസ്ത സന്ദേശം, ആത്മീയ ക്ലാസ്, വൈജ്ഞാനിക സംഗമം, വിഖായ വൈബ്രന്റ് വിജയികള്‍ക്കുള്ള സമ്മാനദാനം, ഏരിയ, മേഖലാതല ഗ്രൂപ്പ് ചര്‍ച്ചകള്‍, ഖവാലി എന്നിവയും സംഘടിപ്പിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
സയ്യിദ് ദുല്‍ഫുഖാര്‍ ജമലുല്ലൈലി തങ്ങള്‍, അബൂബക്കര്‍ ദാരിമി ആലമ്പാടി, ഉസ്മാന്‍ എടത്തില്‍, ജാബിര്‍ നാദാപുരം, റഫീഖ് കൂളത്ത്, മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, സൈനുദ്ദീന്‍ ഫൈസി, അന്‍വര്‍ ഹുദവി, അസീസ് ഫൈസി പുന്നപ്പാല, അഷ്‌റഫ് ദാരിമി, ഹാഫിസ് ഫൈസി, മൊയ്തീന്‍കുട്ടി അരിമ്പ്ര, നജീബ് കാസര്‍കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹിറാ, ഫലസ്തീന്‍, ഷറഫിയ, ബലദ് എന്നീ മേഖലാതല ചര്‍ച്ചകള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ സലീം മലയില്‍, സുഹൈല്‍ ഹുദവി, ജാബിര്‍ നാദാപുരം, റഫീഖ് കൂളത്ത് എന്നിവരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."