ബൈക്കില്‍ പോയ രണ്ടു പേര്‍ക്കൊപ്പം കുട്ടിയുള്ളതായി സംശയം; രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍
ബൈക്കില്‍ പോയ രണ്ടു പേര്‍ക്കൊപ്പം കുട്ടിയുള്ളതായി സംശയം; രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍. കുട്ടിയെ കാണാതായതിന് സമീപത്തു നിന്നാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. രാത്രി 12 മണിക്കു ശേഷമുള്ള ദൃശ്യത്തില്‍ ബൈക്കില്‍ പോയ രണ്ടു പേര്‍ക്കൊപ്പം കുട്ടിയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ദൃശ്യങ്ങള്‍. ബ്രഹ്മോസിന് സമീപത്തു നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ പൊലിസ് അഭ്യര്‍ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമര്‍ദ്വീപ് - റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് രാത്രി 12 മുതല്‍ കാണാതായത്. കറുപ്പില്‍ പുള്ളിയുള്ള ടീഷര്‍ട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് സഹോദരങ്ങള്‍ക്കൊപ്പം കൊതുകുവലക്കുള്ളില്‍ കുഞ്ഞ് ഉറങ്ങാന്‍ കിടന്നത്.
മഞ്ഞ ആക്ടീവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു ആക്ടീവ സ്‌കൂട്ടര്‍ കുടുംബം കിടന്നിരുന്നതിന്റെ സമീപത്ത് വന്നിരുന്നതായാണ് വിവരം. കുഞ്ഞിനെ സ്‌കൂട്ടറില്‍ കൊണ്ടുപോയെന്ന് സഹോദരനാണ് മൊഴി നല്‍കിയത്.
അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കി. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിര്‍ത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലിസ്. അന്വേഷണം അയല്‍ജില്ലകളിലേക്കും പൊലിസ് വ്യാപിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."