ചേര്‍ത്തലയില്‍ പൊള്ളലേറ്റ യുവതി മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ചേര്‍ത്തലയില്‍ പൊള്ളലേറ്റ യുവതി മരിച്ചു
ആലപ്പുഴ: ചേര്‍ത്തലയില്‍ പൊള്ളലേറ്റ യുവതി മരിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയാണ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ആതിരയ്ക്ക് നേരെ ഭര്‍ത്താവ് ശ്യാംജിത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന ആരതി ഉച്ചയോടെ മരിക്കുകയായിരുന്നു.
ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
കുടുംബപ്രശ്‌നമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും പരസ്പരം പിരിഞ്ഞാണ് കഴിയുന്നത്. ചേര്‍ത്തലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കസ്റ്റര്‍ റിലേഷന്‍ മാനേജറാണ് ആരതി. രാവിലെ ഓഫിസിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് പിറക് വശത്തുള്ള മോര്‍ച്ചറി റോഡില്‍ വച്ചാണ് ശ്യാംജിത്ത് തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രകോപനത്തിനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല എന്ന് പൊലിസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ അടക്കം മൊഴിയെടുക്കുമെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."