സഊദി യാത്രക്കാർ സൂക്ഷിക്കുക!, മരുന്നുകൾ അടങ്ങിയ ബാഗേജുകൾ തുറന്ന് പരിശോധിക്കുന്നു
റിയാദ്: സഊദിയിലേക്ക് വരുന്ന യാത്രക്കാരുടെ ബാഗേജുകൾ കർശന പരിശോധനക്ക് വിധേയമാക്കുന്നു. യാത്രക്കാരുടെ ലഗേജുകളിൽ അനുവദനീയമല്ലാത്ത മരുന്നുകൾക്കുവേണ്ടിയുള്ള പരിശോധനയാണ് സഊദിയിൽ ശക്തമാക്കിയത്. യാത്രക്കാർ പുറത്തേക്ക് പോകുന്ന സമയത്ത് ലഗേജ് തുറന്ന് കാണിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് പുറത്തേക്ക് വിടുന്നത്. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഇറങ്ങിയ മലയാളിയെ ഇത്തരത്തിൽ കർശന പരിശോധന നടത്തി കൈവശം ഉണ്ടായിരുന്ന മരുന്നുകൾ സഊദിയിൽ നിരോധിച്ചതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പുറത്തേക്ക് കടത്തി വിട്ടത്. തിരുവനന്തപുരത്ത് നിന്ന് ജിദ്ദയിലെത്തിയ മലയാളി എൻജിനീയറുടെ ലഗേജ് വിമാനത്താവളത്തിൽ ഇത്തരത്തിൽ വിശദമായ പരിശോധന നടത്തിയത്.
യാത്രക്കാർ വരുന്ന യാത്രങ്ങളിൽ കൈവശം ഉണ്ടാകുന്ന മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നതാണെങ്കിലും അവ സഊദിയിൽ വിലക്കുള്ളവയാണെങ്കിൽ പിടിക്കപ്പെടും. കഴിഞ്ഞ ദിവസം
ജിദ്ദയിൽ ഇത്തരം അനുഭവം നേരിട്ട മലയാളി ഒരു സുഹൃത്തിനുവേണ്ടിയാണ് കുറച്ച് മരുന്നകൾ ലഗേജിൽ കൊണ്ടുവന്നിരുന്നത്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും ബില്ലും ഉൾപ്പെടെയാണ് കൊണ്ടു വന്നിരുന്നത്. മരുന്നുകൾ സ്കാനിങ്ങിൽ കണ്ടതിനെ തുടർന്ന് കസ്റ്റംസ് തുടർന്ന് ഉദ്യോസ്ഥർ പെട്ടി തുറക്കാൻ ആവശ്യപ്പെടുകയും എല്ലാ സാധനങ്ങളും പരിശോധിച്ച ശേഷം, കണ്ടെത്തിയ മരുന്നുകൾരാജ്യത്ത് അനുവദനീയമായവ ആണോയെന്നറിയാൻ പേര് വിവരങ്ങൾ കംപ്യൂട്ടറിൽ പരിശോധന നടത്തി തിരിച്ചു നൽകയായിരുന്നു.
ഏത് അസുഖത്തിനായാലും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മരുന്നുകൾ സഊദിയിൽ വിലക്കുള്ളവയാണെങ്കിൽ എവിടെവെച്ചും പിടിക്കപ്പെടാം. വഴിയിലെ പരിശോധനകളിലും മരുന്നുകൾ കർശനമായി നോക്കുന്നുണ്ട്. വിമാനത്താവളത്തിലെ പരിശോധനിയിൽ കുഴപ്പമൊന്നുമില്ലാതെ കൊണ്ടുവന്ന മരുന്നുമായി മലയാളി യുവാവ് ഖമീസ് മുഷൈത്തിൽ പോലീസ് പിടിയിലായത് ആഴ്ചകൾക്കുമുമ്പാണ്. ഉംറ യാത്രക്കിടെ പോലീസ് ബസിൽ നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് കണ്ടെടുത്ത മരുന്നുകൾ സഊദിയിൽ അനുവദനീയമായവ ആയിരുന്നില്ല. സമാനമായ കേസുകളിൽ നിരവധി മലയാളികൾ അടുത്തിടെ പിടിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."