ഗസ്സ പൂര്‍ണമായും പട്ടിണിയിലേക്ക്; വടക്കന്‍ ഗസ്സയിലേക്കുള്ള ഭക്ഷ്യ വിതരണം നിര്‍ത്തി യു.എന്‍ ഭക്ഷ്യ ഏജന്‍സി
ഗസ്സ പൂര്‍ണമായും പട്ടിണിയിലേക്ക്; വടക്കന്‍ ഗസ്സയിലേക്കുള്ള ഭക്ഷ്യ വിതരണം നിര്‍ത്തി യു.എന്‍ ഭക്ഷ്യ ഏജന്‍സി
ഗസ്സ: ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂര്‍ണമായും നിര്‍ത്തി യു.എന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകള്‍ക്ക് സുരക്ഷയില്ലാത്തതാണ് ഭക്ഷ്യവിതരണം നിര്‍ത്താനുള്ള പ്രധാനകാരണം. ഇതിനൊപ്പം ഗസ്സയിലെ ക്രമസമാധനില തകര്‍ന്നതും വിതരണം നിര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ തന്നെ അവശ്യ വസ്തുക്കള്‍ വലഭിക്കാതെ ഉപരോധത്തില്‍ കഴിയുന്ന ജനതക്ക് അവസാന സഹായവും നിര്‍ത്തലായത് ഏറെ ആശങ്കയുയര്‍ത്തുന്നുണ്ട്. ഭക്ഷ്യവിതരണം നിര്‍ത്തുന്നത് നിസ്സാരമായി എടുത്ത തീരുമാനമല്ല. ഭക്ഷ്യവിതരണം നിര്‍ത്തിയാല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാം- തങ്ങളുടെ നടപടിയില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രതികരിക്കുന്നതിങ്ങനെയാണ്. പക്ഷേ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ട്രക്കുകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും അത് ഉറപ്പു വരുത്തല്‍ നിര്‍ബന്ധമാണെന്നും അവര്‍ തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നു.
ട്രക്കിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ഭക്ഷ്യവിതരണം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് വിതരണം പുനഃരാരംഭിച്ചപ്പോള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ട്രക്കുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായി. വിശപ്പുകൊണ്ട് വലയുന്ന ജനങ്ങള്‍ ട്രക്കുകളിലെ ജീവനക്കാരെ ആക്രമിച്ച് സാധനങ്ങള്‍ എടുത്ത് കൊണ്ടുപോകുന്നതും വെല്ലുവിളിയാണെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം അധികൃതര്‍ വ്യക്തമാക്കുന്നു.
ഭക്ഷ്യ വിതരണം നടക്കുന്നിടത്തു നിന്നുള്ള ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഡ്രൈവറെ പിടിച്ചു വെച്ച് ഭക്ഷ്യവസ്തുക്കള്‍ എടുത്തു കൊണ്ടു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ ദയനീയ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ചാക്ക് പൊട്ടി നിലത്തു ചിതറിയ ആട്ടപ്പൊടി കോരിയെടുക്കുന്നതു വരെ ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം 23 ലക്ഷം ജനങ്ങളെ പട്ടിണി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടയിലാണ് വീണ്ടും ഗസ്സയിലേക്കുള്ള സഹായം നിര്‍ത്തിയത്.
ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന അക്രമങ്ങളില്‍ 29, 092 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന കണക്ക്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."