HOME
DETAILS

കുതിച്ചുയർന്ന് സ്വർണവില; 46,000 കടന്നു, ഇനിയുമുയർന്നേക്കും

  
backup
February 21 2024 | 05:02 AM

gold-price-hike-n-kerala-over-46000

കുതിച്ചുയർന്ന് സ്വർണവില; 46,000 കടന്നു, ഇനിയുമുയർന്നേക്കും

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഏതാനും ദിവസങ്ങളിലെ ഇടിവിനു പിന്നാലെ സ്വർണവില ഇന്ന് പവന് 200 രൂപ ഉയർന്നു. ഇതോടെ ഒരിടവേളക്ക് ശേഷം 46,000 കടന്നു. ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില 4713 രൂപയാണ്.

ഓരോ ദിവസവും വില ഉയരുന്നതോടെ കല്യാണം ഉൾപ്പെടെയുള്ളവയ്ക്ക് സ്വർണം വാങ്ങാൻ നിൽക്കുന്നവരുടെ ആശങ്ക വർധിക്കുകയാണ്. റമദാനിനു മുൻപ് വിവാഹങ്ങൾ നടക്കുന്ന കാലമായതിനാൽ നിലവിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. വില വർധിക്കുന്നത് ഇവർക്കെല്ലാം ആശങ്കയാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 45520 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ വില. നിലവിലെ വർധന കണക്കാക്കുമ്പോൾ ഈ മാസം അവസാനത്തേക്ക് സ്വർണവില റെക്കോർഡിലേക്ക് എത്തുമെന്നാണ് സൂചന.

കേരളത്തിൽ ഇന്ന് വെള്ളിയുടെ വിലയിൽ നേരിയ തോതിൽ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77.20 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 617.60 രൂപയുമാണ്.

ഡോളർ വില ഇടിയുന്നതാണ് സ്വർണവില ഉയരാൻ കാരണമാകുന്നത്. ഡോളറിന്റെ വില ഇടിവ് തുടരുമെന്നതിനാൽ സ്വർണവില ഇനിയും ഉയരും. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതും സ്വർണവില ഉയരാൻ കാരണമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago