'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം' ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വരി ഇങ്ങനെ; പണി കിട്ടിയതിന് പിന്നാലെ പാട്ട് നീക്കി
'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം' ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വരി ഇങ്ങനെ; പണി കിട്ടിയതിന് പിന്നാലെ പാട്ട് നീക്കി
തിരുവനന്തപുരം: പോസ്റ്ററിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നടത്തുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വരികളും കേരള ബി.ജെ.പിക്ക് തിരിച്ചടിയായി. 'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,'' എന്ന് ആഹ്വാനം ചെയ്യുന്നതാണ് പാട്ടിലെ വരികള്‍. സമൂഹമാധ്യമങ്ങളില്‍ വൈറലായി.വിഡിയോ തയാറാക്കിയ ഐ.ടി സെല്ലിനെതിരെ പദയാത്ര അവലോകന യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ബി.ജെ.പി കേരളം എന്ന ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിഡിയോയും പോസ്റ്ററും നീക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്കി. പദയാത്രകളിലും വേദികളിലും വിവാദ ഗാനം കേള്‍പ്പിക്കരുതെന്നും ബി.ജെ.പി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ആണ് വിഡിയോയില്‍ പരിഹാസവുമായി ആദ്യം രംഗത്തെത്തിയത്. 'ആദ്യമായാണ് സുരേന്ദ്രന്റെ പരിപാടിയില്‍ നിന്ന് ഒരു സത്യം കേള്‍ക്കുന്നതെന്നാണ്' ഫിറോസ് ഗാനം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.വിവാദമായതോടെ എസ്.സി എസ്.ടി സെല്‍ നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്റര്‍ ബി.ജെ.പി കേരളം പേജില്‍ നിന്ന് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."