HOME
DETAILS

ക്രിമിനല്‍ കേസില്‍ കുടുങ്ങിയ കണ്ണൂര്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടു കടത്തില്ല

  
backup
February 21 2024 | 11:02 AM

kannur-native-no-to-be-deported-from-uae

3 മാസം ജയില്‍ വാസമില്ല. 33 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല. 
ദുബൈ: ജോര്‍ദാന്‍ സ്വദേശിയായ തൊഴിലുടമ നല്‍കിയ കേസില്‍ കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനില്‍ ദിനേശ് (29) കുറ്റക്കാരനല്ലെന്ന് ദുബൈ ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. മുന്‍ ജീവനക്കാരന്‍ നടത്തിയ വഞ്ചനാ കുറ്റത്തിന് കൂട്ടു നിന്നതായി ആരോപിച്ച് ദുബൈയിലെ പ്രമുഖ ഓട്ടോമേഷന്‍ കമ്പനി നല്‍കിയ കേസില്‍ ഇദ്ദേഹവും പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിലെ ഒന്നാം പ്രതിയും ഇതേ കമ്പനിയിലെ മുന്‍ ജീവനക്കാരനുമായ പ്രതിയുടെ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ദിനില്‍. ഇതിനിടയില്‍ ബംഗളൂരു സ്വദേശിയായ ഒന്നാം പ്രതി കമ്പനിയില്‍ നിന്ന് ജോലി രാജി വെച്ച് പോയി. എന്നാല്‍, ജോലിയില്‍ പ്രയാസം നേരിട്ട ദിനില്‍ ഒന്നാം പ്രതിയുമായി ബന്ധം പുലര്‍ത്തുകയും കമ്പനിയുടെ പേരിലുള്ള ഇമെയില്‍ ഐഡിയും പാസ്‌വേര്‍ഡും ഇയാള്‍ക്ക് കൈമാറി ജോലിയില്‍ സഹായം സ്വീകരിച്ചെന്ന് കമ്പനി ആരോപിച്ചു. ഇതിനിടയില്‍ ഒന്നാം പ്രതി കമ്പനി ഇ മെയില്‍ ഐഡി ദുരുപയോഗം ചെയ്ത് കമ്പനിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ഡു ടെലികോമില്‍ നിന്ന് വിലയേറിയ ഫോണ്‍ കൈപ്പറ്റി. വിവരമറിഞ്ഞ തൊഴിലുടമ ദിനില്‍ ഉള്‍പ്പടെ ഇരുവര്‍ക്കുമെതിരെ ജബല്‍ അലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

[caption id="attachment_1307294" align="alignright" width="360"] കേസിന്റെ ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ദിനിലിന് സലാം പാപ്പിനിശ്ശേരി കൈമാറുന്നു[/caption]

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസന്വേഷിക്കുകയും ഒന്നാം പ്രതിയെ സഹായിച്ചെന്നാരോപിച്ച് ദിനിലിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി ഒന്നാം പ്രതിയുമായി ബന്ധം പുലര്‍ത്തിയിരുന്നതിന്റെയും കമ്പനിയുടെ ഇമെയിലും പാസ്‌വേര്‍ഡും കൈമാറിയതിന്റെയും കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തില്‍ ദിനിലിനെ കുറ്റക്കാരനായി വിധിച്ചു. ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം രൂപ) പിഴയും മൂന്ന് മാസം തടവും ശേഷം നാട് കടത്തലുമാണ് വിധിച്ചത്. ഇതോടെ, സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ദിനില്‍ കേസുമായി ബന്ധപ്പെട്ട് പല നിയമ സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഭീമമായ വക്കീല്‍ ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയും ഒടുവില്‍ യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന്, ഇദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും ദിനിലിന് സൗജന്യ നിയമ സഹായം നല്‍കുകയും യുഎഇ സ്വദേശിയായ അഭിഭാഷകന്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി മുഖാന്തിരം ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു.
അപ്പീല്‍ കോടതിയില്‍ ദിനിലിനെതിരെ കേസെടുത്തിരിക്കുന്നത് കമ്പനിയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും, എന്നാല്‍ അതിന് കൃത്യമായ തെളിവുകളോ ന്യായീകരണമോ കമ്പനിയുടെ ഭാഗത്ത് നിന്നും സമര്‍പ്പിച്ചിട്ടില്ലെന്നും പരാതിക്കാരനായ കമ്പനിയുടെ ഐടി വിഭാഗം ജീവനക്കാരനായിരുന്നുവെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നതെന്നും കോടതിയില്‍ വിശദമാക്കി. കൂടാതെ, ഒന്നാം പ്രതിയുടെ കമ്പനിയിലെ മുന്‍ പരിചയം വിലയിരുത്തുമ്പോള്‍ ഈ കുറ്റകൃത്യം ആരുടെയും സഹായമില്ലാതെ തന്നെ സ്വയം ചെയ്യാനുള്ള ഒന്നാം പ്രതിയുടെ പ്രാപ്തിയെയും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പ്രതി ചേര്‍ക്കപ്പെട്ട ദിനില്‍ കുറ്റകൃത്യം ചെയ്തുവെന്നതിനോ, മെയില്‍ ആക്റ്റിവേറ്റ് ചെയ്തത് ഇദ്ദേഹം തന്നെയാണെന്നതിനോ മതിയായ തെളിവുകളൊന്നും തന്നെ കമ്പനിയുടെ ഭാഗത്ത് നിന്നും ഹാജരാക്കിയിട്ടില്ല. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ ആര്‍ട്ടികിള്‍ 217 പ്രകാരം ഒരാളെ ശിക്ഷക്ക് വിധിക്കുകയാണെങ്കില്‍ ഓരോ വിധിന്യായത്തിന്റെയും കാരണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് അസാധുവാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
അപ്പീല്‍ കോടതി കേസിന്റെ നിജസ്ഥിതി മനസ്സിലാക്കുകയും ദിനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്, ഇദ്ദേഹത്തെ മുഴുവന്‍ ആരോപണങ്ങളില്‍ നിന്നും കുറ്റമുക്തനാക്കി വെറുതെ വിടാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago