HOME
DETAILS

അനധികൃത കച്ചവടക്കാർക്കെതിരെ നിയമനടപടികൾ ശക്തമാക്കി അബുദബി

  
backup
February 21 2024 | 16:02 PM

abu-dhabi-steps-up-legal-action-against-illegal-traders

അബുദബി:അബുദബിയിലെ അനധികൃത വില്പനക്കാർക്കെതിരെ നിയമനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദബി സിറ്റി മുനിസിപ്പാലിറ്റി ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. 2024 ഫെബ്രുവരി 20-നാണ് അബുദബി സിറ്റി മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

 

 

 

 

ഈ പ്രചാരണ പരിപാടിയിലൂടെ എമിറേറ്റിൽ ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വ്യാപാരികൾ, തെരുവോര കച്ചവടക്കാർ എന്നിവരെ കണ്ടെത്തുന്നതിന് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു. പെർമിറ്റുകളില്ലാതെ പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാർ മുന്നോട്ട് വെക്കുന്ന അപകടങ്ങളെക്കുറിച്ച് സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികൾക്കിടയിൽ അവബോധം വളർത്തുന്നതും ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

 

 

 

 

ഉപഭോക്താക്കളുടെ സുരക്ഷ, നൽകുന്ന സേവനത്തിന്റെ ഗുണനിലവാരം എന്നിവ മുൻനിർത്തി വാണിജ്യപ്രവർത്തനങ്ങൾ നിയമങ്ങളും, ചട്ടങ്ങളും പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വില്പനക്കാരിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കരുതെന്ന് എമിറേറ്റിലെ നിവാസികളോട് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

Content Highlights:Abu Dhabi steps up legal action against illegal traders

 
 

 

 

ദുബൈയിലെ ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റ് കാൽനട ടൂറിസ്റ്റ് കോറിഡോറാകുന്നു

ദുബൈ:ദെയ്‌റയിലെ ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ വിനോദസഞ്ചാരികൾക്കുള്ള ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ഫെബ്രുവരി 19-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

 

 

 

ഈ പരമ്പരാഗത തെരുവിനെ ഇതിന്റെ ഭാഗമായി കാൽനടയായെത്തുന്ന വിനോദസഞ്ചാരികൾക്ക് വാണിജ്യ സേവനങ്ങൾ നൽകുന്ന പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകർഷണമാക്കി മാറ്റിയിട്ടുണ്ട്. റാസ്‌ ഏരിയ മുതൽ വിഖ്യാതമായ ഗോൾഡ് മാർക്കറ്റ് വരെ നീണ്ട് കിടക്കുന്ന ഈ പാത സഞ്ചാരികളുടെ മുൻപിൽ ദുബായിയുടെ ഉജ്ജ്വലമായ പാരമ്പര്യത്തിലേക്കുള്ള വഴി തെളിക്കുന്നു.

 

 

ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഈ തെരുവിൽ മുനിസിപ്പാലിറ്റി അതിവിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ തെരുവിലെ നടപ്പാതകൾ നവീകരിക്കുകയും, പുതിയ ഒരു ഗേറ്റ് സ്ഥാപിക്കുകയും, തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്നതിനൊപ്പം ഇവിടെ പരമ്പരാഗത രീതിയിലുള്ള അലങ്കാരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഈ തെരുവിലെത്തുന്നവർക്ക് വിശ്രമിക്കുന്നതിനായി പരമ്പരാഗത രീതിയിലുള്ള ഇരിപ്പിടങ്ങളും, കുടകളും ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago