HOME
DETAILS

ഭരണഘടനയുടെ കാവലാൾ ഫാലി എസ്. നരിമാൻ

  
backup
February 22 2024 | 00:02 AM

guardian-of-the-constitution-fali-s-nariman

അഡ്വ. സുൾഫിക്കർ അലി

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഇന്നലെ രാവിലെ, കോടതി നടപടികൾ ആരംഭിച്ചത് ഫാലി എസ്. നരിമാന്റെ മരണത്തിൽ അനുശോചിച്ചുകൊണ്ടാണ്. പകരം വയ്ക്കാനില്ലാത്ത ബുദ്ധിജീവിയെന്നും നിയമരംഗത്തെ അതികായനെന്നും ചീഫ് ജസ്റ്റിസ്, നരിമാനെ വിശേഷിപ്പിച്ചു. രാജ്യത്തെ മഹാ നിയമജ്ഞന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു എന്നാണ് കോടതിമുറിയിലെ ഇരിപ്പിടത്തിലെത്തിയ ഉടനെ ചീഫ് ജസ്റ്റിസ് പറഞ്ഞത്.


അടുത്താഴ്ച വാദം നടക്കാനിരിക്കുന്ന ആർബിട്രേഷൻ ആക്ടു(മധ്യസ്ഥനിയമം)മായി ബന്ധപ്പെട്ട് പ്രധാന കേസിനുള്ള തയാറെടുപ്പിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിവരെ നരിമാൻ എന്നാണ് അറ്റോർണി ജനറൽ വെങ്കട്ടരമണി കോടതിയെ അറിയിച്ചത്. ഭരണഘടനാ ബെഞ്ചിനു മുമ്പാകെ ഉന്നയിക്കാനുള്ള വാദങ്ങളുടെ ഗൃഹപാഠങ്ങളിലായിരുന്നു അദ്ദേഹമെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു. ആർബിട്രേഷൻ ആക്ടുപോലുള്ള സങ്കീർണ നിയമവിഷയത്തിൽ വാദങ്ങളവതരിപ്പിക്കാൻ തൊണ്ണൂറ്റിയഞ്ചുകാരനായ നിയമജ്ഞൻ ഉറക്കമൊഴിച്ച് കേസ് പഠിക്കുന്നു എന്ന കാര്യം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.


പൗരാവകാശങ്ങളെ തീവ്രമായി ആരാധിച്ച, മതേതരാശയങ്ങളുടെ വിട്ടുവീഴ്ചയില്ലാത്തെ പരിരക്ഷകനായിരുന്നു ഫാലി എസ്. നരിമാൻ. നിയമവശങ്ങളെക്കുറിച്ചും നിയമമേഖലയിലെ മറ്റു സംഭവവികാസങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും ഭീതിയും പ്രീതിയും കൂടാതെയാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. വിധിന്യായങ്ങൾ, നിയമസഭാ പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമങ്ങൾ എന്നിവ സംബന്ധിച്ചുള്ള നരിമാന്റെ അഭിപ്രായങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും അതീവശ്രദ്ധ ലഭിച്ചു. ഭരണഘടനയുടെ ആത്മാവിനെ ചോദ്യം ചെയ്യുന്ന വിധിന്യായങ്ങൾ സുപ്രിംകോടതിയുടെയോ മറ്റേതെങ്കിലും കോടതിയുടെയോ ഭാഗത്തു നിന്നുണ്ടായതായി തോന്നിയാൽ ഭരണകർത്താക്കളെയോ ന്യായാധിപരെയോ വകവയ്ക്കാതെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു ഈ നിയമവിശാരദൻ.


‘ബിഫോർ മെമ്മറി ഫേഡ്‌സ്’ എന്ന ആത്മകഥയിൽ നരിമാൻ പറയുന്നതിങ്ങനെ: ‘മതേതര ഇന്ത്യയിലാണ് ഞാൻ ജനിച്ചതും വളർന്നതും. ദൈവം അനുവദിക്കുമെങ്കിൽ മതേതര ഇന്ത്യയിൽ തന്നെ മരിക്കണമെന്നാണ് എന്റെ ആഗ്രഹം’. നിർഭാഗ്യകരമാകാം, നരിമാൻ ഇന്ത്യയോട് വിടപറയുമ്പോൾ നമ്മുടെ മതേതര രാഷ്ട്രീയം മരണക്കിടക്കയിലാണ്.


ആർട്ടിക്കിൾ 370 സംബന്ധിച്ച സുപ്രിംകോടതി വിധിക്കെതിരേ രൂക്ഷമായി പ്രതികരിച്ച വ്യക്തിയാണ് ഫാലി എസ്. നരിമാൻ. ജമ്മുകശ്മിരിനെ വിഭജിക്കാനുള്ള കേന്ദ്രഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടിക്കൊപ്പംനിന്ന സുപ്രിംകോടതി, ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്ത്വങ്ങളെ വഞ്ചിച്ചു എന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. ജമ്മുകശ്മിരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നത് രാഷ്ട്രീയപരമായി ശരിയാണെങ്കിൽ പോലും, അത് ഭരണഘടനാപരമായ പിഴവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് നരിമാൻ ചൂണ്ടിക്കാട്ടി. വിവേചനങ്ങളോ വേർതിരിവോ ഇല്ലാതെ എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന ഇന്ത്യൻ ഭരണഘടനയായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. അതിനപ്പറുത്തേക്ക് ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല.


മുതിർന്ന അഭിഭാഷകൻ, കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചത്; ഫാലി നരിമാനില്ലാത്ത സുപ്രിംകോടതിയുടെ ഇടനാഴികൾ ഇനി മുമ്പത്തേതുപോലെ ആയിരിക്കില്ല എന്നാണ്. വാസ്തവത്തിൽ ഇടനാഴികൾ മാത്രമല്ല, നരിമാനില്ലാത്ത ഈ രാജ്യത്തിന്റെ നിയമസംവിധാനംപോലും മുമ്പത്തേതു പോലെയായിരിക്കില്ല. നിയമജ്ഞാനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും അവസാന വാക്കായിരുന്ന അദ്ദേഹം, ഈ നീതിന്യായവ്യവസ്ഥയുടെ അവിഭാജ്യഘടകമായിരുന്നു.

2024 ഫെബ്രുവരി പതിനാറിന് പ്രശാന്ത് ഭൂഷണിനെഴുതിയ കത്തിൽ തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം റദ്ദാക്കിയ സുപ്രിംകോടതി വിധിയിൽ നരിമാൻ സന്തോഷം പ്രകടിപ്പിച്ചിരുന്നു. പാർലമെന്റ് പാസാക്കിയ നിയമത്തിലെ പ്രകടമായ വിവേകരാഹിത്യം ഭരണഘടനയിലെ പതിനാലാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമായി കണക്കാക്കി ആ നിയമത്തെ റദ്ദാക്കാമെന്ന കോടതി പരാമർശമാണ് നരിമാനെ ആകർഷിച്ചത്. വിവേകരാഹിത്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനിർമാണ സഭകൾ പാസാക്കിയ നിയമം, പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമായി കണക്കാക്കാനാവില്ല എന്നായിരുന്നു ഇതുവരെയുള്ള കോടതി വിധികൾ. എന്നാൽ ഇൗ വിധികളെ അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.


പതിനാല്, ഇരുപത്തിയൊന്ന് അനുച്ഛേദങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണെന്നും അതിനാൽ പതിനാലാം അനുച്ഛേദത്തിന്റെ തത്വം ഇരുപത്തിയൊന്നിനും ബാധകമായിരിക്കുന്നു എന്നുമാണ് നരിമാന്റെ നിരീക്ഷണം. യു.എ.പി.എ പോലുള്ള നിയമങ്ങളിൽ ഏകപക്ഷീയമായി ജാമ്യം നിഷേധിക്കുന്ന വകുപ്പുകൾ ഇതേ തത്വമനുസരിച്ച് ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അതുകൊണ്ടുതന്നെ ഈ പുതിയ വിധിയുടെ വെളിച്ചത്തിൽ അവയും പുനഃപരിശോധിക്കണമെന്നും നരിമാൻ നിരീക്ഷിക്കുന്നുണ്ട്.
പല സുപ്രധാന കേസുകളിലെയും നരിമാന്റെ വാദങ്ങൾ നമ്മുടെ നിയമ, രാഷ്ട്രീയ സംവിധാനത്തെ കൂടുതൽ പുരോഗമനപരവും മതേതരവും ഉദാരവുമാക്കാൻ സഹായിച്ചിട്ടുണ്ട്. സുപ്രിംകോർട്ട് അഡ്വക്കറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും യൂനിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിലെ നരിമാന്റെ വാദങ്ങൾ വിജയിച്ചതോടെയാണ് ഹൈക്കോടതി, സുപ്രിംകോടതി ജഡ്ജിമാരെ നിയമിക്കുന്നതിനു കൊളീജിയം സംവിധാനം രൂപവത്കരിക്കുന്നത്.

കൊളീജിയം സംവിധാനമില്ലായിരുന്നുവെങ്കിൽ ഹൈക്കോടതിയിലെയും സുപ്രിംകോടതിയിലെയും ന്യായാധിപരെ ഭരണകൂടം നിയമിക്കുന്ന സാഹചര്യം തുടരുമായിരുന്നു. സമാനമായി, ടി.എം.എ പൈ കേസിലെ ഇദ്ദേഹത്തിന്റെ വാദങ്ങളാണ് ന്യൂനപക്ഷ സമുദായങ്ങൾക്ക് ഭരണകൂടത്തിൽ നിന്നുള്ള ഇടപെടലുകളില്ലാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അവകാശ സംരക്ഷണം ഉറപ്പാക്കിയത്.


കോടതിക്കകത്ത് ശക്തമായ വാദപ്രതിവാദങ്ങളിലൂടെയും പുറത്ത് മുൻവിധികളില്ലാത്ത എഴുത്തുകളായും പ്രഭാഷണങ്ങളായും ഇന്ത്യൻ ഭരണഘടനാ ചരിത്രത്തിന് രൂപവും ഒതുക്കവും നൽകിയ നിയമജ്ഞനായിരുന്നു ഫാസി എസ്. നരിമാൻ. ഇന്ത്യൻ നിയമങ്ങളുടെ വികസനത്തിലും സുപ്രധാന പങ്കുവഹിച്ചു അദ്ദേഹം. അവസാന ശ്വാസംവരെ ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാൻ അക്ഷീണം പോരാടുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയ്ക്ക് നഷ്ടമായിരിക്കുന്നത് എക്കാലത്തെയും ശക്തനായ കാവലാളെയാണ്.

(സുപ്രിംകോടതി അഭിഭാഷകനാണ്
ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago