ഇനി ബ്രൗസിങ് ഈസിയാക്കാം, ചില ടിപ്‌സുകളിതാ
ഇനി ബ്രൗസിങ് ഈസിയാക്കാം
ഏത് കാര്യവും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത് ഇന്ന് നമ്മുടെ ശീലമാണ്. എന്നാല്‍ സെര്‍ച്ചിങ് കുറച്ചുകൂടി ഈസിയാക്കാന്‍ നിങ്ങളുടെ കീബോര്‍ഡില്‍ ചില ടിപ്‌സുകളുണ്ട്. ഒരു മൗസ് ഉപയോഗിച്ച് ഈ ടാബുകള്‍ക്കിടയില്‍ നാവിഗേറ്റ് ചെയ്യുന്നത് അല്‍പ്പം സമയമെടുക്കുന്ന പ്രക്രിയയാണ്. ഇവിടെയാണ് കീബോര്‍ഡ് ഷോര്‍ട്കട്ട്‌സ് ഉപയോഗപ്രദമാകുന്നത്. ഇനി ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ ബ്രൗസിങ് സമയം കുറയ്ക്കാം. അവ പരിചയപ്പെടാം.
- ഒരു പുതിയ ടാബ് തുറക്കാന്‍
ഒരു പുതിയ ടാബ് തുറക്കാന്‍, നമ്മളില്‍ മിക്കവരും ഒന്നിലധികം തവണ മൗസ് ചലിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് 'tCrl + T' കുറുക്കുവഴി ഉപയോഗിച്ച് എഴുപ്പത്തില്‍ ചെയ്യാം.
- അവസാനം ക്ലോസ് ചെയ്ത ടാബ് വീണ്ടും തുറക്കാ?ന്‍
നിങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു ടാബ് അപ്രത്യക്ഷിതമായി ക്ലോസ് ചെയ്താല്‍, ഈ ടാബ് വീണ്ടും തുറക്കാനായി 'tCrl+ Shift + T' എന്ന ഷോര്‍ട്കട്ടിലൂടെ അനായാസം സാധിക്കുന്നു.
- ഒരു പുതിയ വിന്‍ഡോ തുറക്കാന്‍
പുതിയതായി ഒരു ബ്രൗസര്‍ വിന്‍ഡോ തുറക്കാനായി, പുതിയ ടാബ് തുറക്കുന്നതിന് സമാനമായി 'tCrl + N' എന്ന ഷോര്‍ട്കട്ടിലൂടെ സമയം ലാഭിക്കാം.
- ടാബുകള്‍ സ്വിച്ച് ചെയ്യാന്‍
നിങ്ങള്‍ ഒന്നിലധികം ടാബുകള്‍ തുറന്നിരിക്കുകയാണെങ്കില്‍, ടാബ് ബട്ടണുകള്‍ വളരെ ചെറുതായതിനാല്‍ മൗസ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. എന്നാല്‍, 'tCrl + Tab' എന്ന ഷോര്‍ട്കട്ട് ഉപയോഗിച്ച് എളുപ്പത്തില്‍ അടുത്ത ടാബിലേക്ക് പോകാം. മുന്‍പിലെ ടാബിലേക്ക് പോകാന്‍ 'tCrl + Shift + Tab' ഉപയോഗിക്കാം.
- ഇന്‍കോഗ്‌നിറ്റോ മോഡ്
സ്വകാര്യമായി എന്തെങ്കിലും സെര്‍ച്ച് ചെയ്യാനോ ബ്രൗസ് ചെയ്യാനോ ഉപയോഗിക്കുന്ന മോഡ്? ആണ് ഇന്‍കോഗ്‌നിറ്റോ. ഈ ഫീച്ചര്‍ വേഗത്തില്‍ തുറക്കാനായി 'tCrl + Shift + N' എന്ന ഷോര്‍ട്ട്കട്ട് ഉപയോഗിക്കാം. ഫയര്‍ഫോക്‌സ് പോലുള്ള ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കില്‍ 'tCrl + Shift + P' ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."