തൂക്ക് വഴിപാടിനിടെ കുഞ്ഞ് വീണ സംഭവം; അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികള്‍,അറസ്റ്റില്‍
തൂക്ക് വഴിപാടിനിടെ കുഞ്ഞ് വീണ സംഭവം
പത്തനംതിട്ട: ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ 9 മാസം പ്രായമായ കുഞ്ഞ് താഴെ വീണ സംഭവത്തില്‍ അമ്മയേയും ക്ഷേത്രഭാരവാഹികളേയും പ്രതിയാക്കി പൊലിസ് കേസെടുത്തു. ഉത്സവ കമ്മറ്റി ഭാരവാഹികളായ സുധാകരന്‍ നായര്‍ പത്മനാഭന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തൂക്കവില്ലിലെ തൂക്കകാരന്‍ സിനുവിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്‌ഐആര്‍ ഇട്ടിരുന്നത്. പിന്നാലെ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ ശക്തമായതോടെയാണ് അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതിചേര്‍ത്തത്.
ജുവൈനല്‍ ജസ്റ്റിസ് വകുപ്പ് കൂടി പൊലീസ് മൂവര്‍ക്കുമെതിരെ ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പരാതി ഇല്ലെന്ന് രക്ഷിതാക്കള്‍ നിലപാട് എടുത്തതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഏഴംകുളം ക്ഷേത്രത്തിലെ തൂക്കവഴിപാടിനിടെ കുഞ്ഞിന് താഴെവീണ് പരുക്കേല്‍ക്കുന്നത്. തൂക്കക്കാരന്റെ കയ്യില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിന്റെ വലുത് കൈയ്ക്ക് പൊട്ടലും നെറ്റിക്ക് മുറിവുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."