ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാനിരിക്കുന്നവരുടെ പോക്കറ്റ് കീറില്ല;24000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ച് ഈ കമ്പനി
ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ബൗണ്‍സ്. നേരത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ റെന്റിന് നല്‍കിയിരുന്ന കമ്പനിയായ ഇവര്‍ അടുത്തിടെയാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നത്.
അക്‌സെലിന്റെയും സീക്വോയയുടെയും ക്വാള്‍കോമിന്റെയുമൊക്കെ പിന്തുണക്കുന്ന ബെംഗളൂരു ആസ്ഥാനമായ സ്മാര്‍ട് മൊബിലിറ്റി സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പായ ബൗണ്‍സിന്റെ ആദ്യ വൈദ്യുത സ്‌കൂട്ടറായിരുന്നു ഇന്‍ഫിനിറ്റി E1
ഇറങ്ങിയ സമയത്ത് ഏറെ ജനപ്രീതി നേടിയ ഈ ഇവി വേരിയന്റ് പിന്നീട് വില്‍പ്പനയില്‍ മാര്‍ക്കറ്റിലെ മത്സര ക്ഷമത കാരണം പിന്നിലായിപ്പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാര്‍ക്കറ്റിലേക്ക് ശ്രദ്ധേയമായ തിരിച്ചുവരവ് കാഴ്ചവെക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ബ്രാന്‍ഡ് പ്രസ്തുത വേരിയന്റിന് 24,000 രൂപ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ്.
അതിനാല്‍ നേരത്തെ 1.13 ലക്ഷം രൂപയുണ്ടായിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് ഇനി മുതല്‍ 89,999 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. മാര്‍ച്ച് 31 വരെയായിരിക്കും ഈ ഓഫര്‍ പ്രാബല്യത്തിലുണ്ടാകുക.15 Amp വാള്‍ സോക്കറ്റ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന റിമൂവബിള്‍ ബാറ്ററി പായ്ക്കാണ് വേരിയന്റില്‍ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.പെര്‍ഫോമന്‍സ് ഒപ്റ്റിമൈസ് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഒരു ലിക്വിഡ്കൂള്‍ഡ് ബാറ്ററിയാണ് ബൗണ്‍സിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നത്. ക്വിക്ക് ചാര്‍ജിംഗും എക്സ്റ്റന്‍ഡഡ് റേഞ്ചും ഇന്‍ഫിനിറ്റി E1+ ഇവിക്കുണ്ടെന്നതും പ്രായോഗികത വര്‍ധിപ്പിക്കുന്ന കാര്യമാണ്.
ഏകദേശം രണ്ട് വര്‍ഷം മുമ്പ്, 2022 ഏപ്രിലില്‍ ഡെലിവറി ആരംഭിച്ചതിന് ശേഷം, ബൗണ്‍സിന് ഇന്നുവരെ 8,570 യൂണിറ്റുകള്‍ മാത്രമേ വിറ്റഴിച്ചിട്ടുള്ളു.
ബൗണ്‍സ് ഇന്‍ഫിനിറ്റി E1+ ഇവിയിലെ 2.2 kW ഇലക്ട്രിക് മോട്ടോറില്‍ നിന്ന് പരനാവധി 65 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."