ബൈജൂസിന്റെ തലപ്പത്ത് നിന്ന് ബൈജു രവീന്ദ്രൻ പുറത്താക്കുമോ? ഇന്ന് ഓഹരി ഉടമകളുടെ അസാധാരണ യോഗം, വോട്ടെടുപ്പ്
ബൈജൂസിന്റെ തലപ്പത്ത് നിന്ന് ബൈജു രവീന്ദ്രൻ പുറത്താക്കുമോ? ഇന്ന് ഓഹരി ഉടമകളുടെ അസാധാരണ യോഗം, വോട്ടെടുപ്പ്
ബൈജൂസ് ആപ്പിന്റെ ഉടമസ്ഥൻ ബൈജു രവീന്ദ്രൻ ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ജനറല്‍ അറ്റ്‌ലാന്റിക്, പ്രൊസസ് വെഞ്ച്വേഴ്‌സ്, പീക്ക് എക്‌സ്‌വി, ചാന്‍ സക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ്‌സ് തുടങ്ങി ബൈജൂസിന്‍റെ പാരന്‍റ് കമ്പനിയിൽ 30% ഓഹരിയുള്ള കമ്പനികൾ വിളിച്ച എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗിലാണ് (ഇ.ജി.എം) ബൈജുവിന്റെ സിഇഒ സ്ഥാനത്തെ കുറിച്ച് തീരുമാനമാവുക. യോഗത്തിൽ ബൈജു രവീന്ദ്രൻ പങ്കെടുക്കില്ല.
ഓൺലൈനായാണ് ഇന്ന് ഇ.ജി.എം നടക്കുക. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജു രവീന്ദ്രനെ വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്‍റെ ഒരു അജണ്ട. സഹ സ്ഥാപകരായ ബൈജുവിന്റെ സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽ നാഥ് എന്നിവരെയും ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് നീക്കും. പുതിയൊരാളെ നിയമിക്കുന്നത് വരെ കമ്പനിക്ക് ഒരു ഇടക്കാല സിഇഒയെ കണ്ടെത്തും. ഇ.ജി.എം നടന്ന് മുപ്പത് ദിവസത്തിനകം പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കും.
അതേസമയം, ഇന്നത്തെ ഇ.ജി.എമ്മിൽ എടുക്കുന്ന തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന് കോടതി വിധി ഉണ്ട്. അന്തിമ വിധി വരുന്നത് വരെ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിൽ നിർദേശിച്ചത്. എന്നാൽ ഇ.ജി.എം നടത്തുന്നതിന് തടസ്സമില്ലെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇ.ജി.എം നിയമവിരുദ്ധമെന്ന് ബൈജൂസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. ബൈജു രവീന്ദ്രനടക്കമുള്ള ബോർഡ് മെമ്പർമാരില്ലാതെ നടക്കുന്ന ഇജിഎമ്മിൽ നടക്കുന്ന വോട്ടെടുപ്പ് നിയമപരമല്ല. കമ്പനിയുടെ തുടർപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബൈജൂസ് വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ഇതിനിടെ, ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നിലവിൽ ദുബൈയിലാണ് ബൈജു ഉള്ളതെന്നാണ് വിവരം. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."