ആലപ്പുഴയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: ആലപ്പുഴയില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് കുട്ടിയുടെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു എ എം പ്രജിത്ത്. മനോജ്മീര ദമ്പതികളുടെ മകന്‍ പ്രജിത്തിനെ കഴിഞ്ഞ 15 നാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നത്.
സഹപാഠി തലകറങ്ങി വീണപ്പോള്‍ വെള്ളം നല്‍കാന്‍ പോയതായിരുന്നു പ്രജിത്ത്. സ്‌കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും സഹപാഠിയെയും പി ടി അധ്യാപകന്‍ വഴക്കു പറയുകയും ചൂരല്‍ കൊണ്ട് തല്ലുകയും ചെയ്തിരുന്നു എന്ന് സഹപാഠികള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.
സ്‌കൂള്‍ വിട്ട ശേഷം കടുത്ത വിഷമത്തോടെയാണ് പ്രജിത്ത് വീട്ടിലേക്ക് പോയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന്‍ പ്രണവ് സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ പ്രജിത്ത് സ്‌കൂള്‍ യൂണിഫോമില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."