ഓഗസ്റ്റ് മുതല്‍ ജി-മെയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവോ?; മറുപടിയുമായി ഗൂഗിള്‍
ഓഗസ്റ്റ് മുതല്‍ ജി-മെയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവോ?; മറുപടിയുമായി ഗൂഗിള്‍
ഇന്റര്‍നെറ്റ് ലോകത്തെ നമ്മുടെ പ്രധാനപ്പെട്ട വിലാസമാണ് മെയില്‍ ഐ.ഡികള്‍. അതില്‍ പ്രധാനപ്പെട്ടതും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ഗൂഗിള്‍ മെയില്‍ അഥവാ ജിമെയില്‍. ആവശ്യങ്ങള്‍ക്കനുസരിച്ച് ഒന്നിലധികം ജിമെയില്‍ അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നവാണ് പലരും. പരസ്പരം മെയിലുകള്‍ അയ്ക്കാനും സോഷ്യല്‍ മീഡിയകളിലും മറ്റും അക്കൗണ്ടുകള്‍ ആരംഭിക്കാനുമെല്ലാം പ്രധാനമായും ജിമെയിലുകളെ ആണ് ഉപയോക്താക്കള്‍ ആശ്രയിക്കുന്നത്. കോടി കണക്കിന് ഉപയോക്താക്കള്‍ ആണ് ജിമെയിലിന് സ്വന്തമായി ഉള്ളത്.
അതിനിടെ ഈ വര്‍ഷം മുതല്‍ ജിമെയില്‍ സേവനം നിര്‍ത്തലാവുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ജി-മെയില്‍ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 2024 ഓഗസ്റ്റ് ഒന്നിന് ജി-മെയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുമെന്ന് ഈ സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) അക്കൗണ്ട് വഴിയാണ് ഗൂഗിള്‍ പ്രതികരിച്ചിരിക്കുന്നത്.
'ജി- മെയില്‍ ഇവിടെ തന്നെയുണ്ടാവും' എന്ന് ഗൂഗിള്‍ പറഞ്ഞു. അതേസമയം ജിമെയിലിന്റെ എച്ച്ടിഎംഎല്‍ പതിപ്പ് ഈ വര്‍ഷം നിര്‍ത്തലാക്കിയിട്ടുണ്ട്. നെറ്റ് വര്‍ക്ക് കുറഞ്ഞ ഇടങ്ങളില്‍ ഇമെയില്‍ സേവനം ലഭ്യമാക്കുന്നതിനാണ് എച്ച്ടിഎംഎല്‍ വേര്‍ഷന്‍ ഉപയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."