യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഡ്രൈവർമാർ ജാഗ്രത പാലിക്കണം
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഡ്രൈവർമാർ ജാഗ്രത പാലിക്കണം
ദുബൈ: തിങ്കളാഴ്ച വടക്കൻ, കിഴക്കൻ, തീരപ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, അൽ ഐൻ, അബുദാബിയുടെ ചില ഭാഗങ്ങൾ എന്നിവ ഈ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ദുബൈയിലെ ജുമൈറയിലും മഴ പെയ്തേക്കും.
യുഎഇയിൽ ഉടനീളം, ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ മഴയ്ക്കും താപനിലയിൽ പ്രകടമായ കുറവിനും സാധ്യതയുണ്ട്. ചില ഉൾനാടൻ പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, രാത്രിയിലും ചൊവ്വാഴ്ച രാവിലെ വരെ ഈർപ്പം വർധിക്കുമെന്നും എൻസിഎം മുന്നറിയിപ്പ് നൽകുന്നു.
കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടയ്ക്കിടെ മേഘങ്ങളോടൊപ്പം വീശുന്ന പൊടിയും വഹിക്കാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒമാൻ കടലിൽ മിതമായതോ പ്രക്ഷുബ്ദമായോ ആയിരിക്കുമെന്നാണ് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതുപോലെ ഞായറാഴ്ച വൈകുന്നേരം രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പെയ്തു. ഫുജൈറ, റാസൽഖൈമ, അബുദാബി എന്നിവിടങ്ങളിലാകും മഴ പെയ്തിട്ടുണ്ട്.
മഴയും പ്രക്ഷുബ്ധതമായ അന്തഃരീക്ഷവും ഉള്ള സമയങ്ങളിൽ ജാഗ്രത പാലിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്തുകൊണ്ട് സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അബുദാബി പൊലിസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. സ്പീഡ് ലിമിറ്റുകൾ പാലിക്കണം. മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, പെട്ടെന്ന് ബ്രേക്കിംഗ് ഒഴിവാക്കുക, വാഹനങ്ങൾ തെന്നി വീഴുന്നത് തടയാൻ വളവുകൾ എത്തുമ്പോൾ വേഗത കുറയ്ക്കുക എന്നിവയാണ് ഡ്രൈവർമാർക്കുള്ള നിർദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."