ഓൺലൈൻ ഗെയിം കളിക്കാൻ പണം വേണം; ഇൻഷുറൻസ് തുക കിട്ടാൻ സ്വന്തം അമ്മയെ കൊന്ന് യുവാവ്
ഓൺലൈൻ ഗെയിം കളിക്കാൻ പണം വേണം; ഇൻഷുറൻസ് തുക കിട്ടാൻ സ്വന്തം അമ്മയെ കൊന്ന് യുവാവ്
ലക്‌നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ഓൺലൈൻ ഗെയിമിൽ കടം വന്നത് വീട്ടാനും ഗെയിം കളി തുടരാനുമായി അമ്മയെ മകൻ കൊലപ്പെടുത്തി. ഫത്തേപൂർ സ്വദേശിയായ ഹിമാൻഷുവാണ് അമ്മയെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദീതീരത്ത് ഉപേക്ഷിച്ചത്. അമ്മയോട് പേരിലുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കനാണ് ഹിമാൻഷു അമ്മയെ കൊന്നതെന്ന് പൊലിസ് പറഞ്ഞു. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതി സുപെ (Zupee) ഓൺലൈൻ ഗെയിമിന് അടിമയാണെന്നും നഷ്ടം സഹിച്ചിട്ടും പ്ലാറ്റ്‌ഫോമിൽ കളിച്ചുകൊണ്ടിരുന്നതായും പൊലിസ് പറഞ്ഞു. ഒടുവിൽ 4 ലക്ഷം രൂപയുടെ കടബാധ്യതയിൽ പെട്ടു. ഇതോടെ ഇൻഷുറൻസ് പേഔട്ടിൽ നിന്ന് പണം കണ്ടെത്താനായിരുന്നു ഇയാളുടെ ശ്രമം. ഇതിന് വേണ്ടിയാണ് സ്വന്തം അമ്മയെ കൊല്ലാൻ അവൻ ശ്രമിച്ചതെന്ന് പൊലിസ് അറിയിച്ചു.
ഇയാൾ മാതാപിതാക്കളെ കൊല്ലാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നതായാണ് വിവരം. ഹിമാൻഷു തൻ്റെ പിതൃസഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ചതായും ഈ പണം ഉപയോഗിച്ച് അമ്മയ്ക്കും പിതാവിനും 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസികൾ വാങ്ങിയെന്നും പൊലിസ് പറഞ്ഞു. അധികം താമസിയാതെ, അച്ഛൻ ഇല്ലാത്ത സമയത്ത് അമ്മ പ്രഭയെ ശ്വാസം മുട്ടിച്ച് കൊന്നു. മൃതദേഹം ചണച്ചാക്കിനുള്ളിലാക്കി ട്രാക്ടർ ഓടിച്ച് യമുനാ തീരത്തേക്ക് കൊണ്ടുപോയി.
ഹിമാൻഷുവിൻ്റെ പിതാവ് റോഷൻ സിംഗ് ചിത്രകൂട് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും കാണാനില്ലെന്ന് കണ്ടെത്തിയത്. അവൻ അയൽപക്കത്ത് ചോദിക്കുകയും അതേ പ്രദേശത്തെ സഹോദരൻ്റെ വീട് സന്ദർശിക്കുകയും ചെയ്തു. അപ്പോൾ അയൽക്കാരൻ ഹിമാൻഷുവിനെ ട്രാക്ടറിൽ നദിക്ക് സമീപം കണ്ടതായി അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."