HOME
DETAILS
MAL
കായംകുളത്ത് മകന് അമ്മയെ മര്‍ദ്ദിച്ച് കൊന്നു
backup
February 26 2024 | 11:02 AM
കായംകുളത്ത് മകന് അമ്മയെ മര്‍ദ്ദിച്ച് കൊന്നു
കായംകുളം: ആലപ്പുഴ ജില്ലയില്‍ കായംകുളത്തു മകന് അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. ശാന്തമ്മയെ മര്‍ദ്ദിച്ച ഇളയ മകന് ബ്രഹമദേവന്‍ (43) കായംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദ്ദനമേറ്റ ശാന്തമ്മ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
ശനിയാഴ്ച രാത്രി അമ്മയും മകനും തമ്മില്‍ വഴക്കിട്ടിരുന്നതായാണ് പൊലിസ് പറയുന്നത്. തുടര്‍ന്ന് ബ്രഹ്മദേവന് അമ്മയെ മര്‍ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു..
ശാന്തമ്മയുടെ വാരിയെല്ല് ഒടിഞ്ഞതായും തലയ്ക്ക് പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."