പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അധികം കഴിക്കരുത്; ഹൃദയത്തെ ബാധിക്കുമെന്ന് പഠന ഫലം
ശരീരത്തില്‍ പേശികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ് പ്രോട്ടീനുകള്‍. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല എന്ന പഠന ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അമിതമായ തോതില്‍ പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് ധമനീ ഭിത്തികള്‍ക്ക് കട്ടികൂടാന്‍ കാരണമായേക്കുമെന്നാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.നാച്ചുലര്‍ മെറ്റബോളിസം എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പരീക്ഷണത്തിന്റെ ഭാഗമായി 23 മനുഷ്യരിലും നിരവധി എലികളിലുമാണ് ഈ പഠനം നടത്തിയത്.'നിരന്തരമായിട്ടുള്ള പ്രോട്ടീന്‍ ഉപഭോഗം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഞങ്ങളുടെ പഠനം കാണിക്കുന്നത്. അത് നിങ്ങളുടെ ധമനികളുടെ നാശത്തിന് കാരണമായേക്കും'യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ കാര്‍ഡിയോളജി പ്രഫസര്‍ ബാബക്ക് റസാനി പറയുന്നു.
രോഗസാധ്യതകളെ ഇല്ലാതാക്കികൊണ്ട് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഭക്ഷണക്രമത്തില്‍ കൊണ്ടുവരുന്നതിന് ഈ ഗവേഷണം സഹായകരമാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.പേശികളുടെ ബലവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന രോഗസാഹചര്യങ്ങളിലാണ് ഇത് ഏറ്റവും പ്രസക്തമാകുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മെഡിക്കല്‍ വിദഗ്ദ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."