പ്രധാനമന്ത്രിക്ക് പ്രശംസയും, കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി എന്‍.കെ.പ്രേമചന്ദ്രന് എം.പി
കൊല്ലം: ആദ്യം പ്രധാനമന്ത്രിക്ക് പ്രശംസയും പിന്നാലെ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനവുമായി എം.കെ പ്രേമചന്ദ്രന് എം.പി. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പുരോഗതി കൃത്യമായി മോദി അവലോകനം ചെയ്യുമെന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്റെ പ്രശംസ. പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ എം.പി വിമര്‍ശനവും ഉന്നയിച്ചു. പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു എം.പിയുടെ പ്രശംസയും വിമര്‍ശനവും.
''ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍മാണ പുരോഗതി എല്ലാമാസവും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി അവലോകനം ചെയ്യും. അത്തരം പദ്ധതികളില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ പ്രശംസയുണ്ട്.'' എന്‍.കെ.പ്രേമചന്ദ്രന് പറഞ്ഞു.പിന്നാലെ കേന്ദ്രസര്‍ക്കാരിന് ധാര്‍ഷ്ഠ്യവും അഹങ്കാരവുമാണെന്നായിരുന്നു എം.പിയുടെ കുറ്റപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."