സമസ്ത പൊതു പരീക്ഷ ഒമാനിൽ മാർച്ച് 01, 02 തീയതികളിൽ
മസ്കത്ത്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഒമാനിൽ പൊതു പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി.
പൊതു പരീക്ഷ മാർച്ച് 01, 02 വെള്ളി, ശനി തീയതികളിൽ നടക്കും.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു എന്നീ ക്ലാസുകളിലാണ് പൊതു പരീക്ഷ നടക്കുന്നത്.
മസ്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ കീഴിൽ ഈ വർഷം 34 മദ്റസകളിൽ നിന്ന് 367 കുട്ടികൾ 22 സൂപ്പർവൈസർമാരുടെ മേൽ നോട്ടത്തിൽ റൂവി, സലാല, സൂർ, സീബ്, സോഹാർ, ബൂ അലി, ബുറൈമി, സഹം, ബോഷർ, കാബൂറ, മത്റഹ്, നിസ്വവ, മൊബേല, തർമത്ത്, അൽഹേയിൽ, ഇബ്രി, സിനാവ്, ബർക്ക, ആദം, ബിദിയ, ഇബ്‌റ, ഫലജ് എന്നീ 22 സെൻ്ററുകളിൽ പരീക്ഷ എഴുതും.
എക്സാം സൂപ്രണ്ടു മാർക്കും സൂപ്പർവൈസർമാർക്കുള്ള പ്രത്യേക പരിശീലനവും ചോദ്യപേപ്പർ ഉൾപ്പെടെ മറ്റു രേഖകളുടെ വിതരണവും മസ്കത്ത്
സുന്നി സെൻ്റർ കേന്ദ്ര ഓഫീസിൽ നടക്കുമെന്നും പരീക്ഷയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തീയായതായും എക്സാം ബോർഡ് ചെയർമാൻ യൂസുഫ് മുസ്‌ലിയാർ സീബ് റൈഞ്ച് പ്രസിഡൻ്റ് മുഹമ്മദലി ഫൈസി റൂവി ജനറൽ സെക്രട്ടറി ഇമ്പിച്ചാലി മുസ്‌ലിയാർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."