HOME
DETAILS

മൈഗ്രേനോ…? ഈ അഞ്ച് ഭക്ഷണങ്ങള്‍ ഒഴിവാക്കിക്കോളൂ..

  
backup
February 27 2024 | 08:02 AM

migraine-relief-starts-here-5-foods-you-should-never-touch

മൈഗ്രേനോ…? ഈ അഞ്ച് ഭക്ഷണങ്ങള്‍ ഒഴിവാക്കിക്കോളൂ..

മൈഗ്രേന്‍ ഉള്ളവര്‍ക്ക് അറിയം എത്രത്തോളം ദുഷ്‌കരമായ അവസ്ഥയാണതെന്ന്, തലവേദനകളില്‍ ഏറ്റവും കാഠിന്യമേറിയതാണ് മൈഗ്രേന്‍. തലകറക്കം, ഓക്കാനം, ശബ്ദത്തോടും പ്രകാശത്തോടുമുള്ള സംവേദനക്ഷമത എന്നിവയെല്ലാം മൈഗ്രേന്റെ ലക്ഷണങ്ങളാണ്. നിലവില്‍, ഇതിന് ചികിത്സയില്ല, എന്നാല്‍ നിങ്ങളുടെ കഴിക്കുന്ന ഭക്ഷണത്തെ നിരീക്ഷിച്ച് അവയുടെ ആവൃത്തി ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. പലപ്പോഴും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളും മൈഗ്രേന് കാരണമാകുന്നുണ്ട്. ഇവ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് മൈഗ്രേന്‍ വരാതിരിക്കാനുള്ള എളുപ്പവഴി

മൈഗ്രേന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അല്ലെങ്കില്‍ മൈഗ്രേന്‍ രോഗി ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങള്‍ ഇതാ.

  1. കഫീന്‍

മൈഗ്രേന്‍ തലവേദന ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ കാപ്പി കഴിക്കുന്നത് കുറയ്‌ക്കേണ്ടതുണ്ട്. ന്യൂട്രിയന്റ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു അവലോകനം അനുസരിച്ച്, കഫീന്‍ അമിതമായി ഉപയോഗിക്കുന്നത് മൈഗ്രേനിലേക്ക് നയിക്കും. അതേസമയം, കഫീന്‍ പെട്ടെന്ന് കുറയ്ക്കുന്നത് മൈഗ്രെയ്ന്‍ കൂടുന്നതിനും കാരണമാകും. 2016ലും 2019ലും പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളും ഇതിന് പിന്തുണ നല്‍കിയിട്ടുണ്ട്. മൈഗ്രെയ്ന്‍ കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഒരു ദിവസം രണ്ട് കപ്പ് കാപ്പി മാത്രമായി പരിമിതപ്പെടുത്തുക.

  1. ചോക്കലേറ്റ്

അതെ! ചോക്ലേറ്റ് മൈഗ്രെയ്ന്‍ ഉണ്ടാക്കും. ചോക്ലേറ്റില്‍ കഫീന്‍, ടൈറാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മൈഗ്രെയ്ന്‍ തലവേദനയ്ക്ക് കാരണമാകും.

  1. ഡ്രൈ ഫ്രൂട്ട്‌സും നട്‌സും

ഉണങ്ങിയ പഴങ്ങളും നട്‌സും മൈഗ്രെയിനുകള്‍ക്ക് കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? അസോസിയേഷന്‍ ഓഫ് മൈഗ്രെയ്ന്‍ ഡിസോര്‍ഡേഴ്‌സിന്റെ അഭിപ്രായത്തില്‍, ഉണക്കമുന്തിരി, ഈന്തപ്പഴം, ആപ്രിക്കോട്ട്, ടിന്നിലടച്ച അത്തിപ്പഴം തുടങ്ങിയ പരിപ്പുകളിലും വിത്തുകളിലും മൈഗ്രേനുകള്‍ക്ക് കാരണമാകുന്ന ഉയര്‍ന്ന അളവില്‍ ഫെനിലലാനൈന്‍ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഇത് നിങ്ങളുടെ ശരീരത്തെയും ആശ്രയിച്ചിരിക്കും

  1. മദ്യം

2018ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഗവേഷണത്തില്‍ പങ്കെടുത്തവരില്‍ മൈഗ്രെയ്ന്‍ ട്രിഗറുകളായി ലഹരിപാനീയങ്ങള്‍, പ്രത്യേകിച്ച് വൈന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈനുകളില്‍ ഫ്‌ലേവനോയ്ഡുകള്‍, ടാന്നിന്‍സ് തുടങ്ങിയ ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് കഴിക്കുമ്പോള്‍ മൈഗ്രെയ്‌നി കാരണമാകും. മാത്രമല്ല, മദ്യപാനം നിര്‍ജ്ജലീകരണത്തിന് കാരണമാകും, ഇത് തലവേദനയ്ക്കും കാരണമാകും.

  1. പഴങ്ങള്‍

സിട്രസ് പഴങ്ങള്‍, നിങ്ങളുടെ മൈഗ്രെയിനുകള്‍ക്ക് കാരണമായേക്കാം! 2016ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, സിട്രസ് പഴങ്ങളില്‍ മൈഗ്രേന്‍ ട്രിഗറുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  24 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago