ഗസ്സയില്‍ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ചയോടെ സാധ്യമാവുമെന്ന് ബൈഡന്‍
ഗസ്സയില്‍ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ചയോടെ സാധ്യമാവുമെന്ന് ബൈഡന്‍
വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ചയുടെ തുടക്കത്തോടെ സാധ്യമായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതുസംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ബൈഡന്‍.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടി സാധ്യമാകുന്ന അവസ്ഥയാണെന്നാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അറിയിച്ചത്. എനിക്ക് തോന്നുന്നത് അടുത്ത തിങ്കളാഴ്ചയോടെ ഇത് സാധ്യമാകുമെന്നാണ് ബൈഡന്‍ പറഞ്ഞു.
ഖത്തര്‍ കേന്ദ്രമായാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നത്. ബന്ദികള്‍ക്ക് പകരം ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച് ഇസ്‌റാഈല്‍ തടവറയിലുള്ള മുതിര്‍ന്ന ഫലസ്തീന്‍ നേതാക്കളെ വിട്ടയക്കണമെന്ന ഹമാസ് ആവശ്യം ഇസ്‌റാഈല്‍ അംഗീകരിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ ഹമാസ് തയാറായിട്ടില്ല.
അതേസമയം ഖത്തറില്‍ ബന്ദിമോചനത്തിനുള്ള ചര്‍ച്ച നടക്കുന്നതിനിടെ ഇസ്‌റാഈലില്‍, നെതന്യാഹു സര്‍ക്കാറിനെതിരെ കൂറ്റന്‍ മാര്‍ച്ചിനൊരുങ്ങുകയാണ് ബന്ദികളുടെ ബന്ധുക്കള്‍. ബുധനാഴ്ച തുടങ്ങുന്ന മാര്‍ച്ച് ശനിയാഴ്ചയാണ് സമാപിക്കുക. ബന്ദിമോചനത്തിനല്ല ഇസ്‌റാഈല്‍ മുന്‍ഗണന നല്‍കുന്നതെന്ന ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചിന്റെ പ്രസ്താവന ബന്ദികളുടെ ബന്ധുക്കളില്‍നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇസ്‌റാഈല്‍ ഇപ്പോഴും ആക്രമണം തുടരുന്ന ഗസ്സയില്‍ പട്ടിണി മരണം വ്യാപകമാകുകയാണ്. രണ്ടു മാസം പ്രായമുള്ള കുഞ്ഞ് വിശന്നുമരിച്ചതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെയുംകൊണ്ട് വിശന്ന് വലഞ്ഞ് തെരുവില്‍ കണ്ടെത്തിയ സ്ത്രീയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ, കുഞ്ഞ് മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലമാണ് കുഞ്ഞിന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഒരു യു.എസ് സൈനികന്‍ തീ കൊളുത്തി മരിച്ചിരുന്നു. ഫ്രീ ഫലസ്തീന്‍ എന്ന ആര്‍ത്തു വിളിച്ചാണ് അദ്ദേഹം തീ കൊളുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."