HOME
DETAILS

സമൃദ്ധിയുടെ പ്രതീക്ഷകളുമായി നാടെങ്ങും കര്‍ഷകദിനം ആഘോഷിച്ചു

  
backup
August 17 2016 | 19:08 PM

%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%81


കൊച്ചി: ജില്ലയില്‍ നഗരസഭകളുടേയും പഞ്ചായത്തുകളുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ കര്‍ഷകദിനം വിപുലമായി ആഘോഷിച്ചു.
വൈ.എം.സി.എ എറണാകുളം പാലാരിവട്ടം ബ്രാഞ്ചും കൊച്ചി കോര്‍പ്പറേഷന്‍ വാര്‍ഡ് സഭയും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാചരണ സമ്മേളനം പി.ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
  പാലാരിവട്ടം വൈ.എം.സി.എ ഹാളില്‍ നടന്ന പരിപാടിയില്‍  വൈ.എം.സി.എ പ്രസിഡന്റ് പി.ജെ കുര്യാച്ചച്ചന്‍ അധ്യക്ഷനായി. കര്‍ഷക ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ അഡ്വ. വി.കെ മിനിമോള്‍ മികച്ച കര്‍ഷകരെ ആദരിച്ചു. വൈ.എം.സി.എ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കുരുവിള മാത്യൂസ് സൗജന്യ പച്ചക്കറി വിത്ത് വിതരണം നടത്തി.
ജൈവകൃഷി വിദഗ്ധന്‍ ഡോ. സി.എന്‍ മനോജ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി റോയി, ഷൈജു കേളന്തറ, ഡോ. ലീല, കൃഷ്ണന്‍കുട്ടി, കൈലാസ നഗര്‍ കുടുംബ ശ്രീ എന്നിവരെ പൊന്നാടയും, പുരസ്‌കാരവും നല്‍കി ആദരിച്ചു.
മൂവാറ്റുപുഴ: നഗരസഭയുടേയും വിവിധ പഞ്ചായത്തുകളുടേയും കൃഷിഭവനുകളുടേയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷപരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷീല പ്രസാദ് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയര്‍മാന്‍ പി.കെ.ബാബു രാജ് ഉപഹാര സമര്‍പ്പണം നടത്തി.
ആവോലി പഞ്ചായത്തില്‍ പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോളി കുര്യാക്കോസ്  മികച്ച കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷീക മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരിസ് നിര്‍വ്വഹിച്ചു.
പായിപ്ര പഞ്ചായത്തില്‍ പ്രസിഡന്റ് നൂര്‍ജഹാന്‍ നാസര്‍ അധ്യക്ഷത വഹിച്ചു. മുന്‍എംഎല്‍എ ബാബു പോള്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യപ്രഭാഷണം നടത്തി.
വാളകം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ലീല ബാബു അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ആദരിച്ചു.
മാറാടി പഞ്ചായത്തില്‍ പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ആത്മ ഡയറക്ടര്‍ എസ്.പുഷ്പകുമാരി പദ്ധതി വിശദീകരണം നടത്തി.
ആയവന പഞ്ചായത്തില്‍ പ്രസിഡന്റ് സാബു വള്ളാം കുന്നേല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി മുഖ്യപ്രഭാഷണം നടത്തി.
ആരക്കുഴ പഞ്ചായത്തില്‍ പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോളി കുര്യാക്കോസ് മികച്ച കര്‍ഷകരെ ആദരിച്ചു.  
കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ പ്രസിഡന്റ് ആനീസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോളി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോളി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
പാലക്കുഴ പഞ്ചായത്തില്‍ പ്രസിഡന്റ് ജോഷി സ്‌കറിയ അധ്യക്ഷത വഹിച്ചു.  
പോത്താനിക്കാട് പഞ്ചായത്തില്‍ പ്രസിഡന്റ് അലക്‌സി സ്‌കറിയ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ആദരിച്ചു.  
പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് എ.വി.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.റ്റി.അബ്രഹാം മികച്ച കര്‍ഷകരെ ആദരിച്ചു.  
ചേന്ദമംഗലം: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും, സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹാളില്‍ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം ഇസ്മയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം പറവൂര്‍ എം.എല്‍.എ അഡ്വ. വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ എം.എല്‍.എ ആദരിച്ചു. കാര്‍ഷിക ക്വിസ് മത്സര വിജയികളുടെ സമ്മാനം ബ്ലോക്ക് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിര്‍വ്വഹിച്ചു.
നെടുമ്പാശ്ശേരി: ചെങ്ങമനാട് പഞ്ചായത്തില്‍ നടന്ന കര്‍ഷകദിനാചരണം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാജേഷ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സരളാ മോഹനന്‍ മികച്ച കര്‍ഷകരെ ആദരിച്ചു. പി.എന്‍.അശോകന്‍ - നെല്‍കര്‍ഷകന്‍, ഭാസ്‌കരപിള്ള- കേര കര്‍ഷകന്‍, അനസ് മോന്‍ - യുവ കര്‍ഷകന്‍, അയ്യപ്പന്‍ കുഞ്ഞ് - എസ്.സി കര്‍ഷകന്‍, കെ.ബി.മനോജ് കുമാര്‍ - ജൈവകര്‍ഷകന്‍,സണ്ണി.പി.ജെ - പുരയിട കൃഷി,സതി ചന്ദ്രന്‍ - വനിത കര്‍ഷക, ടി.എം.ഹംസ ക്ഷീര കര്‍ഷകന്‍ എന്നിവരെയാണ് ആദരിച്ചത്.
കുന്നുകര ഗ്രാമ പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സീന സന്തോഷ് അധ്യക്ഷയായിരുന്നു.
ആലുവ: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. നഗരസഭ കോണ്‍ ഫറന്‍സ് ഹാളില്‍ നടന്ന ദിനാചരണം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം  ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രാഹം അധ്യക്ഷത വഹിച്ചു.
വികസനകാര്യ സമിതി അദ്ധ്യക്ഷ ഓമന ഹരി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പച്ചക്കറി വിതരണം ഉദ്ഘാടനം ചെയ്തു. കൃഷി ഫീല്‍ഡ് ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് വി.എ ഡാല്‍ട്ടന്‍ സ്വാഗതവും മുന്‍സിപ്പല്‍ സെക്രട്ടറി വി.കെ രാജന്‍ നന്ദിയും പറഞ്ഞു.  വിവിധ കൃഷി മേഖലകളില്‍ പ്രാവീണ്യം തെളിച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
മട്ടാഞ്ചേരി: കര്‍ഷക ദിനത്തോടനുബന്ധിച്ച് കര്‍ഷക കോണ്‍ഗ്രസ് കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷ പച്ചക്കറി തൈകള്‍ നട്ടു. കണ്ണമാലി സെന്റ് മേരീസ് ഹൈസ്‌ക്കൂളില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.ബി.ബി.എസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ മൃതുല്‍ ആന്റണിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഫോര്‍ട്ട്‌കൊച്ചി സെന്റ് മേരീസ് എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനം ആചരിച്ചു. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ കര്‍ഷകന്‍ ജോസിയെ ചടങ്ങില്‍ ആദരിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ ഡെല്‍ഫിന്‍ സംസാരിച്ചു.നേച്ചര്‍ ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ തൈകള്‍ നട്ടു.
കുമ്പളങ്ങി കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക ദിനാചരണത്തില്‍ വിവിധ കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കെ.ജെ മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.വി തോമസ് എം.പി കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി അധ്യക്ഷത വഹിച്ചു.
കൊച്ചി: നാഷണലിസ്റ്റ് കര്‍ഷക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം വിവിധ പരിപാടികളോടെ കര്‍ഷക സംഗ്രാം സംഘടിപ്പിച്ചു. കര്‍ഷക സംഗ്രാമിന്റെ ഭാഗമായി പരമ്പരാഗത കാര്‍ഷിക മേഖലയില്‍ നിന്നും മികച്ച നെല്‍കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട പി.എം ഈപ്പന്‍ വരത്രപ്പള്ളം (കുട്ടനാട്- കരീപ്പാടം) അതിനൂതന കൃഷിയില്‍ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട യുവ എന്‍ജിനീയര്‍ ഡിഗോള്‍ തോമസ് ആര്യപ്പള്ളി (മാനന്തവാടി) മികച്ച മട്ടുപ്പാവ് കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട വി.സി റോയി (പാലാരിവട്ടം) എന്നിവരെ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ് പൊന്നാടയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നല്‍കി ആദരിച്ചു.
ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നാഷണലിസ്റ്റ് കര്‍ഷക യൂനിയന്‍ വര്‍ക്കിങ് പ്രസിഡന്റ് ബെന്നി പെരുമ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.
മരട്: നഗര സഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ നെട്ടൂര്‍ പ്രിയദര്‍ശിനി കമ്യൂണിറ്റി ഹാളില്‍ നടന്ന കര്‍ഷക ദിന സമ്മേളനവും കാര്‍ഷിക സെമിനാറും കാര്‍ഷിക വിള പ്രദര്‍ശനവും  എം സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായ വി.പി അബ്ദുള്‍ റഹ്മാന്‍(തെങ്ങ്), സ്വര്‍ണ്ണകുമാരി(പച്ചക്കറി), എം.ആര്‍ ചന്ദന്‍ പിള്ള(വാഴ), ജോസ് ആന്റോ (സമ്മിശ്ര കൃഷി), ഭദ്ര(ക്ഷീര കര്‍ഷക), നന്ദു കൃഷ്ണ(കര്‍ഷ വിദ്യാര്‍ഥി), അഷ്‌ന ഫാത്തിമ(മികച്ച കര്‍ഷക വിദ്യാര്‍ഥിനിജില്ലാതലം) എന്നിവരെ അദ്ദേഹം ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയായി. നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആര്‍.കെ സുരേഷ് ബാബു, സുജാത ശിശുപാലന്‍, ജമീല മുഹമ്മദ് എന്നിവര്‍ കര്‍ഷക ദിനത്തോടനുബന്ധിച്ച് നടന്ന മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി.
കൃഷി ഓഫിസര്‍ ചിത്രപിള്ള സ്വാഗതവും കെ.പി പുരുഷന്‍ നന്ദിയും പറഞ്ഞു. കാര്‍ഷിക സെമിനാറില്‍ ആര്‍.ആര്‍.എസ് അസി.പ്രൊഫസര്‍ ഡോ.എ.കെ ശ്രീലത മുഖ്യ പ്രഭാഷണം നടത്തി













Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago