HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; വര്‍ക്കിങ് പ്രസിഡന്റ് ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു
backup
February 27 2024 | 11:02 AM
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; വര്‍ക്കിങ് പ്രസിഡന്റ് ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു. ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന.
സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാന്‍വിസിന്റെയും സാന്നിധ്യത്തില്‍ ബസവരാജ് പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. പാട്ടീല്‍ ഇന്ന് രാവിലെ ദേവേന്ദ്ര ഫഡന്‍വിസിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു.
മുന്‍ മന്ത്രി അശോക് ചവാന് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതിനു പിന്നാലെയാണ് ബസവരാജ് പാട്ടീലും പാര്‍ട്ടി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."