ഇനി വഴി മാറിയാലും പേടിക്കേണ്ട; ഗൂഗിള്‍ മാപ്പ്‌സില്‍ 'ഗ്ലാന്‍സബിള്‍ ഡയറക്ഷന്‍' ഫീച്ചര്‍ സഹായിക്കും
ഗൂഗിള്‍ മാപ്പ്‌സില്‍ 'ഗ്ലാന്‍സബിള്‍ ഡയറക്ഷന്‍' ഫീച്ചര്‍ സഹായിക്കും
ഇന്ന് പരിചയമല്ലാത്ത സ്ഥലങ്ങളിലേക്ക് പോകുന്നവരില്‍ നല്ലൊരു ശതമാനം ആളുകളും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നവരാണ്. യാത്രയില്‍ ഗൂഗിള്‍ മാപ്പ് കൂടുതല്‍ പ്രയോജനകരമാകാന്‍ നിരവധി ഫീച്ചറുകളും ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് ഗ്ലാന്‍സബിള്‍ ഡയറക്ഷന്‍ ഫീച്ചര്‍. നാവിഗേറ്റ് ചെയ്യുമ്പോള്‍ ഒരേസമയം ഉപയോഗിക്കാവുന്ന ഗൂഗിള്‍ മാപ്പ്‌സിലെ ഒരു പുതിയ ക്രമീകരണമാണിത്.
എത്തേണ്ട സ്ഥലം എപ്പോള്‍ എത്തുമെന്നുള്ള കൃത്യമായ ലൈവ് വിവരം നല്‍കുന്നത് അടക്കമുള്ള സേവനങ്ങളാണ് ഈ ഫീച്ചര്‍ നല്‍കുന്നത്. അടുത്ത ടേണ്‍ എവിടെയാണ് എന്ന വിവരം, യഥാര്‍ഥ പാതയില്‍ നിന്ന് മാറിയാല്‍ ഓട്ടോമാറ്റിക്കായി റൂട്ട് ശരിയാക്കുന്ന രീതി അടക്കമുള്ളവയാണ് മറ്റു സേവനങ്ങള്‍. സ്മാര്‍ട്ട്‌ഫോണിന്റെ ലോക്ക് സ്‌ക്രീനില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന വിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ വിവരങ്ങള്‍ ലഭിക്കും. യാത്രയെ ഒരുവിധത്തിലും തടസ്സപ്പെടുത്താതെയാണ് ഇതില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഗൂഗിള്‍ മാപ്പ്‌സില്‍ പ്രൊഫൈല്‍ പിക്ചര്‍ ടാപ്പ് ചെയ്ത് വേണം ഈ ഫീച്ചര്‍ ആക്ടീവ് ആക്കേണ്ടത്. തുടര്‍ന്ന് സെറ്റിങ്‌സ് തെരഞ്ഞെടുക്കുക. നാവിഗേഷന്‍ സെറ്റിങ്‌സില്‍ പോയി 'Glanceable directions while navigating' എന്ന ടോഗിള്‍ ഓണ്‍ ചെയ്യുന്നതോടെ ഇത് ലൈവ് ആകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."