ഒമാനിൽ മാർച്ച് 1 വരെ ശക്തമായ മഴയ്ക്ക് സാധ്യത
മസ്കത്ത്:ഒമാനിലെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 28, ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 27-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 ഫെബ്രുവരി 28, ബുധനാഴ്ച മുതൽ മാർച്ച് 1, വെള്ളിയാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് ഒറ്റപ്പെട്ടതും എന്നാൽ ശക്തമായതുമായ മഴ പെയ്യുന്നതിന് കരണമാകാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലാണ് ഈ കാലയളവിൽ മഴ ലഭിക്കാൻ സാധ്യതയുള്ളത്. ഇതേ കാലയളവിൽ ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും 15 മുതൽ 35 നോട്ട് വരെ വേഗതയിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടി ഉയരാനിടയാക്കുമെന്നും, റോഡിലെ കാഴ്ച മറയുന്നതിന് കരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരമേഖലകൾ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ട്. ഈ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Content Highlights:Heavy rain likely in Oman till March 1
യുഎഇയിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ദുബൈ:യുഎഇയിൽ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 26-ന് രാത്രിയാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യുഎഇയിൽ വിവിധ മേഖലകളിൽ ഫെബ്രുവരി 28, 29 തീയതികളിൽ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ, കിഴക്കൻ, തെക്കൻ മേഖലകളിൽ ഈ കാലയളവിൽ മഴ ശക്തമാകുന്നതിനും സാധ്യതയുണ്ട്.
ഫെബ്രുവരി 29-ന് വൈകീട്ട് മുതൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും, മഴമേഘങ്ങളുടെ തീവ്രത രാത്രിയോടെ പടിപടിയായി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാർച്ച് 1-ന് പകൽ സമയങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഫെബ്രുവരി 29-ന് കാറ്റ് ശക്തമാകാനിടയുണ്ടെന്നും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."