ളോഹ പരാമര്‍ശം; ബി.ജെ.പി വയനാട് ജില്ല പ്രസിഡന്റിനെ മാറ്റി
ളോഹ പരാമര്‍ശം; ബി.ജെ.പി വയനാട് ജില്ല പ്രസിഡന്റിനെ മാറ്റി
വയനാട്: ളോഹ പരാമര്‍ശത്തിന് പിന്നാലെ ബിജെപി വയനാട് ജില്ല പ്രസിഡന്റ് കെ.പി മധുവിനെ മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്റെ പരാര്‍ശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മധുവിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി.
മധുവിന് പകരം ജില്ല സെക്രട്ടറി പ്രശാന്ത മലവയലിന് ജില്ല പ്രസിഡന്റിന്റെ ചുമതല നല്കി. മധുവിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു.
പ്രതിഷേധം ശക്തമായതിന് പിന്നാലെ മധു നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ളോഹയിട്ട ചിലരാണ് സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു മധു പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."