HOME
DETAILS

2024 ല്‍ 2 കോടി വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുമെന്ന് ടൂറിസം വകുപ്പ്

  
backup
February 29 2024 | 05:02 AM

kerala-tourism-department-likely-to-invite-over-two-crore-tourist

2024 ല്‍ 2 കോടി വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുമെന്ന് ടൂറിസം വകുപ്പ്

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ്. 2024 ല്‍ മികച്ച പദ്ധതികളാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. ഏതാണ്ട് 2 കോടിയിലേറെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് പദ്ധതി.

സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെലി ടൂറിസം പ്രോജക്ടിന് ഈ വര്‍ഷം തന്നെ തുടക്കം കുറിക്കും. അതിനായി ഹെലികോപ്റ്റര്‍ സേവനദാതാക്കളുമായി ഇതിനകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ യാത്രാപാക്കേജുകളുടെ വിശദാംശങ്ങള്‍ മൈക്രോസൈറ്റ് വഴി സഞ്ചാരികള്‍ക്കായി ലഭ്യമാക്കും. പദ്ധതികള്‍ പൂര്‍ത്തിയാക്കാനായാല്‍ രാജ്യത്ത് ആദ്യമായി സമഗ്ര ഹെലിടൂറിസം നയം കൊണ്ടുവരുന്ന സംസ്ഥാനമായി കേരളം മാറും.

മാര്‍ച്ച് മാസം മുതല്‍ നടത്താന്‍ പദ്ധതിയിടുന്ന അന്താരാഷ്ട്ര ഫെസ്റ്റിവലുകളാണ് മറ്റൊന്ന്. 14 മുതല്‍ 17 വരെ ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലും മാര്‍ച്ച് 29 മുതല്‍ 31 വരെ വര്‍ക്കലയില്‍ ഇന്റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവലും നടത്തും. ഒപ്പം മലബാര്‍ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ഏപ്രില്‍ 26 മുതല്‍ 28 വരെ വയനാട്ടില്‍ എം ടി ബി മൗണ്ടന്‍ ബൈക്കിംഗ് ഇവന്റും ജൂലൈ 25 മുതല്‍ 28 വരെ കോഴിക്കോട് റിവര്‍ ഫെസ്റ്റിവലും നടത്തും.

2022 ല്‍ കൊറോണ നിയന്ത്രണങ്ങള്‍ക്കുശേഷമുള്ള കാലയളവില്‍ 1.86 കോടി സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. നിലവില്‍ ഇത് 2 കോടിയിലേക്ക് ഉയര്‍ത്താനാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago