HOME
DETAILS

കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ വിധി പറയുന്നത് മാറ്റി; വിധി മാര്‍ച്ച് ഏഴിന്

  
backup
February 29 2024 | 06:02 AM

riyas-moulavi-murder-case-verdict-postponed

കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ വിധി പറയുന്നത് മാറ്റി; വിധി മാര്‍ച്ച് ഏഴിന്

കാസര്‍കോട്: ചൂരിയിലെ മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസില്‍ വിധി പറയുന്നത് മാറ്റി. മാര്‍ച്ച് ഏഴിനാണ് കേസില്‍ വിധി പറയുക. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ ആര്‍.എസ്.എസ് സംഘം കഴുത്തറുത്ത് കൊന്നത്. പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് പ്രതികള്‍ കൃത്യം നടത്തിയത്.

കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡയിലെ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് പ്രതികള്‍. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴ് വര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.

സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു. അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

90 ദിവസത്തിനകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലിസിനായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ അന്വേഷണ സംഘം പ്രതികളെ പിടികൂടിയിരുന്നു. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിന്റെ വിചാരണ വേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കൊവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസിന്റെ വിചാരണയും അന്തിമവാദവും തുടര്‍ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് ഇന്ന് പരിഗണിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

National
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-07-01-2025

PSC/UPSC
  •  12 days ago
No Image

ഫണ്ട് തട്ടിപ്പ്; മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

Kerala
  •  12 days ago
No Image

മലയാളി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം തീരുമാനം

Kerala
  •  12 days ago
No Image

ടൂറിസ്റ്റ് ബസുകളിലെ അനധികൃത ലൈറ്റുകൾക്കും ഫിറ്റിങ്ങുകൾക്കും 5000 രൂപ പിഴ; ഹൈക്കോടതി നിർദേശം

Kerala
  •  12 days ago
No Image

9A കോട്ല മാർഗ് റോഡ്, ഇന്ദിരാ ഭവൻ; കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം, ഉദ്ഘാടനം ജനുവരി 15ന്

National
  •  12 days ago
No Image

നേപ്പാള്‍ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി; 188 പേര്‍ക്ക് പരുക്ക്

International
  •  12 days ago
No Image

എടയാര്‍ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  12 days ago
No Image

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ ബാലൻ കിണറ്റിൽ വീണ് മരിച്ചു

Kerala
  •  12 days ago
No Image

സഊദിയിൽ കനത്ത മഴ; മക്കയിലും മദീനയിലും ആളുകൾ കുടുങ്ങി

Saudi-arabia
  •  12 days ago