HOME
DETAILS

ടൂറിസ്റ്റ് ബസുകളിലെ അനധികൃത ലൈറ്റുകൾക്കും ഫിറ്റിങ്ങുകൾക്കും 5000 രൂപ പിഴ; ഹൈക്കോടതി നിർദേശം

  
January 07, 2025 | 5:13 PM

Rs 5000 fine for illegal lights and fittings on tourist buses High Court order

കൊച്ചി: ബഹുവർണ പിക്‌സൽ ലൈറ്റ് നെയിംബോർഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം നൽകി. ഇത്തരത്തിലുള്ള വാഹനങ്ങളിലെ ഓരോ അനധികൃത ലൈറ്റുകൾക്കും 5000 രൂപ വീതം പിഴ ഈടാക്കണം, വാഹനത്തിന്റെ ഉടമ, ഡ്രൈവർ എന്നിവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്‌റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്‌ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഹർജി ഒരാഴ്‌ച കഴിഞ്ഞു പരിഗണിക്കും.

അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച വാഹനങ്ങളുടെ വിഡിയോകൾ യുട്യൂബിൽ പോസ്‌റ്റ് ചെയ്തിരിക്കുന്നവ തുറന്ന കോടതിയിൽ പരിശോധിച്ച ശേഷമായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ ഈ ഉത്തരവ്. അക്രഡിറ്റഡ് ബോഡി ബിൽഡേഴ്‌സിൻ്റെ വർക്ഷോപ്പിലാണ് നിയമം ലംഘിച്ച് ബസുകൾക്ക് രൂപമാറ്റം വരുത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിൽനിന്നു വിശദീകരണത്തിനു സർക്കാർ കൂടുതൽ സമയം തേടിയിട്ടുണ്ട്. താൽക്കാലിക റജിസ്ട്രേഷൻ നമ്പരുള്ള രണ്ട് ബസുകൾ അക്രഡിറ്റഡ് ബോഡി ബിൽഡേഴ്‌സിൻ്റെ വർക്ഷോപ്പിൽ നിന്ന് അധിക ലൈറ്റുകളും മറ്റും ഘടിപ്പിച്ച് ഇറക്കിയത് കോടതി പരിശോധിച്ചു. ഇത്രയും ലൈറ്റുകളുള്ള വാഹനങ്ങൾ വരുമ്പോൾ എതിരെ എങ്ങനെയാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. അക്രഡിറ്റഡ് ബോഡി ബിൽഡേഴ്സിന്റെ വർക്ഷോപ്പിൽ എത്ര വാഹനങ്ങൾ റജിസ്റ്റർ ചെയ്തു, ഇനി റജിസ്‌റ്റർ ചെയ്യാൻ എത്ര വാഹനങ്ങളുണ്ട് എന്നതിലും കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവികൾ വഴിയും ഗതാഗത കമ്മിഷണർ ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വഴിയും കർശന നടപടി സ്വീകരിക്കണം. ഗതാഗത കമ്മിഷണർ പരിശോധന നടത്താൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. ഇതിൻ്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. വാഹനങ്ങൾക്ക് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

International
  •  7 days ago
No Image

ഉപരിപഠനത്തിന് ഉചിത വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം

Kerala
  •  7 days ago
No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  7 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  7 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  7 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  7 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  7 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  7 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  7 days ago