HOME
DETAILS

കോഴിക്കോട് വലിയങ്ങാടിയില്‍ അസി. കളക്ടറുടെ നേതൃത്വത്തിൽ പരിശോധന; 2,500 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

  
January 07, 2025 | 3:00 PM

At Valiyangadi Kozhikode Asst Inspection under the direction of the Collector 2500 kg of banned plastic products were seized

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. വലിച്ചെറിയല്‍ വിരുദ്ധ ക്യാംപെയ്‌നിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 2500 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തത്. അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറേറ്റും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇതുവരെ 189 ഇടങ്ങളില്‍ സമാനമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍ പറഞ്ഞു. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ പൂജ ലാല്‍, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ലീഡര്‍ ഷീബ, കോര്‍പറേഷന്‍ ആരോഗ്യ സൂപ്പര്‍വൈസര്‍ ജീവരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുബൈര്‍, ബിജു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് ആഭ്യന്തരം: രാജ്‌മോഹന്  പൊതുവിദ്യാഭ്യാസം ,സി ടി ആര്‍ നിര്‍മല്‍കുമാറിന് വൈദ്യുതി: തമിഴ്‌നാട്ടില്‍ വകുപ്പുകള്‍ പ്രഖ്യാപിച്ചു

Kerala
  •  17 hours ago
No Image

ഒരു ഇന്നിംഗ്സിൽ രണ്ട് തവണ 4 സിക്സറുകൾ വഴങ്ങി! സിഎസ്‌കെ താരത്തിന് ദുസ്വപ്‌നമായി ഏകന

Cricket
  •  17 hours ago
No Image

തീർഥാടകർക്ക് ഇനി വഴി തെറ്റില്ല; ഹറം കാര്യ അതോറിറ്റിയുടെ ത്രീഡി ഇന്ററാക്ടീവ് മാപ്പ് പുറത്തിറക്കി

Saudi-arabia
  •  18 hours ago
No Image

തൊഴില്‍ കരാറില്‍ അറബി നിര്‍ബന്ധം; കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍

oman
  •  18 hours ago
No Image

പോക്‌സോ കേസ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് തെലങ്കാന പൊലിസ്

National
  •  18 hours ago
No Image

'വാടക കൊടുക്കാന്‍ പണമില്ല'; ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാന്‍ വീട്ടുടമയ്ക്ക് നല്‍കി, പിന്നാലെ അറസ്റ്റ്

Kerala
  •  19 hours ago
No Image

മഴയെത്തും മുന്‍പേ... വാഹനത്തിന് വേണം പ്രത്യേക ശ്രദ്ധ 

auto-mobile
  •  19 hours ago
No Image

അനാവശ്യ വിവാദങ്ങളില്‍ സ്വയം തലവെച്ചു, പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല; പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വീണാ ജോര്‍ജിന് വിമര്‍ശനം

Kerala
  •  20 hours ago
No Image

വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്‍കി;  വി.ഡി സതീശനെ കണ്ട് ആശാപ്രവര്‍ത്തകര്‍

Kerala
  •  20 hours ago
No Image

ചോദ്യപേപ്പര്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയോട് അപമര്യാദ പെരുമാറ്റം; ലഖ്‌നോ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

National
  •  21 hours ago