HOME
DETAILS

ഫണ്ട് തട്ടിപ്പ്; മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

  
Web Desk
January 07, 2025 | 5:46 PM

 fund fraud Madhu Mullasserys bail plea rejected

തിരുവനന്തപുരം: സിപിഎം ഏരിയാ സമ്മേളനത്തിനായി പിരിച്ച ഫണ്ട് വെട്ടിച്ചുവെന്ന പരാതിയില്‍ ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പിരിച്ചെടുത്ത 4,62,500 രൂപ നല്‍കിയില്ലെന്നായിരുന്നു മധു മുല്ലശ്ശേരിക്കെതിരെയുള്ള പരാതി. 

മംഗലപുരം പൊലീസ് മധുമുല്ലശ്ശേരിയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. മംഗലപുരം ഏരിയ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മധു പരാജയപ്പെടുകയായിരുന്നു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ മധു, പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സിപിഎം പുറത്താക്കി. ബിജെപിയില്‍ അംഗത്വമെടുത്ത മധു സംസ്ഥാന സമിതിയംഗമാണ്.

പോത്തന്‍കോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെ ഏരിയാസെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു. വീണ്ടും മംഗലപുരം ഏരിയായിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മംഗലപുരം പൊലീസിലും പരാതി നല്‍കുകയും ചെയ്തു.

ഏരിയാസമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2500 രൂപ വീതം പിരിച്ച് മൂന്നേകാല്‍ ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നല്‍കിയിട്ടുണ്ടായിരുന്നു. ഇത് കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിൽ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  2 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  2 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  2 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  2 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  2 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  2 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago