കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം; സഊദി പ്രോ ലീഗില്‍ റൊണാള്‍ഡോക്ക് വിലക്കും പിഴയും
കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം; സഊദി പ്രോ ലീഗില്‍ റൊണാള്‍ഡോക്ക് വിലക്കും പിഴയും
റിയാദ്: മത്സരത്തിനിടെ കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മത്സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി സഊദി ഫുട്ബോള്‍ ഫെഡറേഷന്. ഇതോടെ അടുത്ത ഒരു മത്സരം റൊണാള്‍ഡോയ്ക്ക് പൂര്‍ണമായും നഷ്ടമാകും. ഒപ്പം 20,000 റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്. സഊദി ഫുട്ബോള്‍ ഫെഡറേഷന്റെ എത്തിക്സ് കമ്മറ്റിയാണ് സൂപ്പര്‍ താരത്തിനെതിരായ നടപടി പ്രഖ്യാപിച്ചത്.
അല്‍ ഷബാബിനെതിരായ 32 വിജയത്തിനു ശേഷം എതിര് കാണികളുടെ പ്രകോപനത്തിന് മറുപടിയായാണ് റൊണാള്‍ഡോ പ്രതികരിച്ചത്.
മത്സരം കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങും മുമ്പായിരുന്നു സംഭവം. കാണികളുടെ ഉച്ചത്തിലുള്ള മെസ്സി…മെസ്സി വിളികളാണ് റൊണാള്‍ഡോയെ ചൊടിപ്പിച്ചത്. ഗ്രൗണ്ടില്‍ വച്ച് അശ്ലീല ആംഗ്യം കാണിക്കുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.
ഗ്യാലറിയില്‍ നിന്ന് ചില ആരാധകര്‍ പകര്‍ത്തിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. ഇതോടെയാണ് നടപടി വേണമെന്ന ആവശ്യം ശക്തമായത്.
പിന്നാലെ സംഭവത്തില്‍ സഊദി ഫുട്ബോള്‍ ഫെഡറേഷന് അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് നടപടി വന്നത്. വിധിക്കെതിരെ അപ്പീല്‍ അനുവദിക്കാത്തതുകൊണ്ടുതന്നെ ഒരു മത്സരത്തില്‍ റൊണാള്‍ഡോ പുറത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."