സിദ്ധാര്‍ഥിന്റെ മരണം: പ്രത്യേക സംഘം അന്വേഷിക്കും, പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
സിദ്ധാര്‍ഥിന്റെ മരണം: പ്രത്യേക സംഘം അന്വേഷിക്കും,
കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം, സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാന പ്രതികളില്‍ ഒരാളായ അഖിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പാലക്കാട് വച്ച് പിടികൂടിയ അഖിലില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ്. ഇതോടെ, കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മര്‍ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ക്രിമിനില്‍ ഗൂഢാലോചന ശരിവെക്കുന്ന തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണ്.
വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളില്‍ പ്രതിഷേധിച്ച് എം എസ് എഫ് യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."